Saturday, 3 May 2014

Aruvippuram Sivakshethram

അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍


ഓഗസ്റ്റ്‌ 19, 2009. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത് ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും ഉള്‍ക്കൊള്ളിച്ച ചില ചിത്രങ്ങള്‍. ശ്രീനാരായണസ്വാമിയുടെ ആരാധകരായ മറ്റുള്ളവര്‍ക്കും ഈ ചിത്രങ്ങള്‍ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
അരുവിപ്പുറം ശിവ ക്ഷേത്രത്തിലേക്കും മഠത്തിലേക്കുമുള്ള പ്രവേശന കവാടം
അരുവിപ്പുറം ശിവക്ഷേത്രം
അരുവിപ്പുറം ശിവക്ഷേത്രം
മഠത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ ചിത്രത്തില്‍ പൂജ അര്‍പ്പിക്കുന്ന സ്ഥലം
എസ് എന്‍ ഡി പി രൂപീകൃതമായത് ഈ പ്ലാവിന്‍ ചുവട്ടിലാണ്.
1928-ലെ എസ് എന്‍ ഡി പി അംഗങ്ങള്‍
ഒരു ചുവരെഴുത്ത്
ആശ്രമ പൂജ ടൈം ടേബിള്‍
ശിവക്ഷേത്രത്തിലെ വഴിപാടുകള്‍
ശ്രീ നാരായണ ഗുരു നെയ്യാറിന്‍തീരത്ത് വിശ്രമിച്ച, ധ്യാനിച്ച ഗുഹ
മന്ദം മന്ദം ഒഴുകുന്ന നെയ്യാര്‍
നെയ്യാര്‍ പാറകളിലൂടെ ഒഴുകി വരുന്നു.
ഗുഹയ്ക്ക് സമീപത്തെ തീര്‍ത്ഥസ്നാനം (കുളികടവ്)
ഗുഹയ്ക്ക് സമീപത്തെ ആല്‍മരം
ആല്‍മരച്ചുവട്ടില്‍ സത്സംഗം
തീര്‍ഥാടകര്‍ക്കായി ക്ഷേത്ത്രത്തിന്റെ വശത്ത് നെയ്യാറിന് അഭിമുഖമായി കെട്ടുന്ന സൗകര്യങ്ങള്‍

Saturday, 1 March 2014

നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും.......................

നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും!!!

നായര്‍ സമുദായം പുലയരില്‍ നിന്നും ഈഴവര്‍ ചെറുമിസമുദായത്തില്‍ നിന്നും ഉണ്ടായതെന്ന് വിശദമായ വിവരിക്കുന്ന വ്യത്യസ്തമായ പുസ്തകമാണ് കുട്ടിക്കാട് പുരുഷോത്തം ചോന്‍ രചിച്ച 'നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും'.

പുസ്തകം മുന്നോട്ട് വെയ്ക്കുന്ന വാദഗതികള്‍ ഇവയാണ്.
ഒരു വമ്പിച്ച ധാര്‍മ്മിക-സാമൂഹ്യഅട്ടിമറി വഴിയാണ് ഇന്നത്തെ ഹിന്ദുമതം സ്ഥാപിതമായത്. ഇറാനില്‍ നിന്നും അഭയാര്‍ത്ഥികളായി വന്നുകയറിയ ഒരു പറ്റം പുരോഹിതര്‍ അവരുടെ നന്മക്കായി ഉണ്ടാക്കിയ മതമാണ് ഹിന്ദുമതം. സംസ്‌കൃതം കീഴ്‌പ്പെടുത്താനുള്ള ഭാഷയായിരുന്നൂ ആദികാലത്ത്. സംസ്‌കൃതം വഴി നിലനിന്നിരുന്ന വിചാരധാരകളെല്ലാം തകിടം മറിക്കുകയാണ് പുരോഹിതര്‍ ചെയ്തത്.

പണ്ടത്തെ ഉത്തരഭാരതം കാശ്മീരിന് വടക്കാണ്. റിക് വേദത്തിലെ കൂട്ടക്കൊലകളും ശ്രീരാമകഥയും ഇവിടെയാണ് സംഭവിച്ചത്. കാസ്​പിയന്‍ കടലിലെ ഒരു ദ്വീപായിരുന്നൂ ശ്രീലങ്ക.

നെനട്‌സി എന്ന റഷ്യന്‍ പ്രാന്തപ്രദേശത്ത് മൃഗതുല്യരായി ജീവിച്ചിരുന്ന വംശക്കാരായിരുന്നൂ ആര്യന്മാര്‍ .

ഭാരതത്തില്‍ മുഴുവന്‍ ദ്രാവിഡവംശജരായിരുന്നൂ ഉണ്ടായിരുന്നത്. പുരോഹിതരൊഴിച്ച് മറ്റാരും ആര്യന്മാരല്ല.

അസുരന്‍ എന്നാല്‍ ഈശ്വരധര്‍മ്മത്തില്‍ വിശ്വസിക്കുന്നവന്‍ എന്നാണ് ശരിയായ അര്‍ത്ഥം. അപ്പോള്‍ ഈശ്വരധര്‍മ്മത്തില്‍ വിശ്വസിക്കുന്നവന്‍ ദൈവനിഷേധിയാകുന്നതെങ്ങെനെ...!

ശൂദ്രന്മാര്‍ ഒരു കാലത്ത് സന്മാര്‍ഗ്ഗമാര്‍ഗ്ഗത്തിലെ പരിശുദ്ധസന്യാസിഗണമായിരുന്നു.

ഈഴവര്‍ കേരളത്തില്‍ എത്തുന്നത് 4500 കൊല്ലം മുമ്പാണ്.

ഗ്രീസ്സില്‍ നിന്നാണ് നായര്‍വംശജരും നമ്പൂതിരിമാരും കേരളത്തിലേക്ക് 900 വര്‍ഷം മുമ്പ് വരുന്നത്. നമ്പൂതിരിയുടെ വാല്യക്കാരായി വന്നവരല്ല നായന്മാര്‍ . നായര്‍ വംശജരുടെ കൂടെ അവരുടെ കാവുസൂക്ഷിപ്പുകാരായി നമ്പൂതിരിയും വന്നു എന്നതാണ് വാസ്തവം.

മഹാബലി ചരിത്രപുരുഷനാണ്. കെട്ടുകഥയിലെ നായകനല്ല. ഭഗോതി(സിന്ധു)നദീതീരത്തെ പട്ടാല തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാവായിരുന്നൂ മഹാബലി. കേരളം അദ്ദേഹം കീഴടക്കിയ അനേകം രാജ്യങ്ങളിലൊന്ന് മാത്രം.

ഓണം കേരളത്തിന്റെ മാത്രം ഉല്‍സവമല്ല. 6300 വര്‍ഷം മുമ്പ് ഈജിപ്തിലും ഇറാഖിലും ഓണം ആഘോഷിച്ചിരുന്നു.

കേരളത്തിലെ വ്യത്യസ്തജനവിഭാഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും പുസ്തകത്തിലുണ്ട്.

ഇത്തരം വാദഗതികള്‍ മുമ്പൊരിക്കലും ഉന്നയിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് തന്നെ അറുന്നൂറോളം പേജുകളുള്ള നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും കേരളചരിത്രത്തിലേക്കുള്ള വഴി മാറിയുള്ള നടത്തമായിത്തന്നെ കാണണം. ഹിന്ദുമതവുമായി ബന്ധപ്പെട്ടുള്ള പുതിയ പാഠങ്ങള്‍ ഈ പുസ്തകം തരാതിരിക്കില്ല.

കുട്ടിക്കാട് പുരുഷോത്തം ചോന്‍ തന്നെ സ്വയം പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിന്റെ പരിഷ്‌കരിച്ച മൂന്നാം പതിപ്പ്.

'നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും' വാങ്ങാം

Thursday, 5 December 2013

Samadhiganam

സമാധി ഗാനം രചന:സഹോദരന്‍ അയ്യപ്പന്‍

ജരാരുജാമൃതി ഭയമെഴാ ശുദ്ധ-
യശോ നിര്‍വ്വാണത്തെയടഞ്ഞ സദ്ഗുരോS
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

തവവിയോഗാര്‍ത്തി പരിതപ്തര്‍ഭവല്‍-
കൃതകപുത്രരാമനേക ലക്ഷങ്ങള്‍
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവന്‍ സദ്ഗുരോ

മനോവിജയത്തിന്‍ തികവാല്‍ ദിവ്യമാം
ഒളിചിതറുമാ തിരുമുഖമിനി
ഒരുനാളും ഞങ്ങള്‍ക്കൊരു കണ്ണുകാണ്‍്മാന്‍
കഴിയാതായല്ലോ പരമസദ്ഗുരോ

കൃപയും ജ്ഞാനവും ഫലിതവും കൂടും
മധുരപാവനമനോജ്ഞവാണികള്‍
ചൊരിയുമാനാവ് തിരളാതായല്ലോ
സഹിയുന്നെങ്ങനെ പരമസദ്ഗുരോ

ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളില്‍ ഞങ്ങള്‍ പരമശുദ്ധിയെ
സ്വയമനുഷ്ഠിക്കാന്‍ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ

മതമേതായാലും മനുജന്‍ നന്നായാല്‍
മതിയെന്നുള്ളൊരു സ്വതന്ത്ര വാക്യത്താല്‍
മതനിഷേധവും മതസ്ഥാപനവും
പരിചില്‍ സാധിച്ച പരമസദ്ഗുരോ

ഭാരതഭൂമിയെ വിഴുങ്ങും ജാതയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയസേനകള്‍ പടനായകന്‍പോയ്
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ!

വിമലത്യാഗമേ മഹാസന്ന്യാസമേ
സമതാബോധത്തിന്‍ പരമപാകമെ
ഭൂവനശുശ്രൂഷേയഴുതാലും നിങ്ങള്‍
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്

ത്രികരണശുദ്ധി നിദര്‍ശനമായി
പ്രഥിതമാം ഭവല്‍ചരിതം ഞങ്ങള്‍ക്കു
ശരണമാകണേ!ശരണമാകണേ                                                                                       ശരണമാകണേ പരമസദ്ഗുരോ.