Wednesday, 30 January 2013

ഈഴവ നമ്പൂതിരിമാര്‍ ................

വൈക്കം യൂണിയൻ ഗുരുമന്ദിര സമർപ്പണം

വൈക്കം: സാമൂഹിക, സാന്പത്തിക, വിദ്യാഭ്യാസ സർവേ നടത്തി ഏതെല്ലാം സമുദായങ്ങൾക്ക് എന്തെല്ലാം കുറവുകളുണ്ടെന്ന് കണ്ടെത്തി പരിഹരിക്കാനുള്ള ആർജ്ജവം ഭരിക്കുന്നവർ കാട്ടണമെന്ന് എസ്.എൻ.ഡ‌ി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം വൈക്കം യൂണിയൻ ഗുരുമന്ദിര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സമുദായത്തിന് ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. നാം ചോദിക്കുന്പോൾ നയമില്ല, പണമില്ല എന്ന് പറയും. എന്നാലത് പരസ്യമായി പറഞ്ഞാൽ ജാതി പറയുന്നു എന്ന് പറഞ്ഞ് ഒറ്റപ്പെടുത്താൻ ശ്രമിക്കും. മലബാറിൽ ചത്താൽകുഴിച്ചിടാൻ പോലും ഈഴവന് സ്ഥലമുണ്ടായിരുന്നില്ല. ഇവിടെ പലരും അഞ്ചാം മന്ത്രിയെന്ന് വിളിച്ചാക്ഷേപിക്കുന്ന മഞ്ഞളാംകുഴി അലിയാണ് വർഷങ്ങൾക്ക് മുന്പ് രണ്ട് ശ്മശാനങ്ങൾ വാങ്ങി നൽകിയത്. നീതികേടുകൾ തുറന്നുകാട്ടുന്പോൾ തന്നെ, നീതി ചെയ്തത് തുറന്നു പറയാനും യോഗത്തിന് മടിയില്ല. യോഗത്തിന്റെ ഏറെ നാളത്തെ മുറവിളിക്കുശേഷം പിന്നാക്ക വികസന വകുപ്പ് യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്. മുരുകൻമല പതിച്ചു തന്നതും മറ്റാരുമല്ല. മുഖ്യമന്ത്രിയും കെ. എം. മാണിയും വാക്കുപാലിക്കുന്നവരാണ്. തിരുവഞ്ചൂരും സഹായിച്ചിട്ടുണ്ട്. പക്ഷേ, ഈഴവ സമുദായത്തെ പിന്നോട്ടടിക്കാൻ ശ്രമിച്ചിട്ടുള്ളത് മന്ത്രി പി.ജെ. ജോസഫാണ്. - വെള്ളാപ്പള്ളി പറഞ്ഞു. ആശ്രമം സ്കൂളിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ അദ്ധ്യക്ഷനായിരുന്നു.

Sunday, 6 January 2013

Dhasapushpam and ettangadi

ദശപുഷ്പ്പം                                                                                             എട്ടങ്ങാടി                                                                                           കടല , ചെറുപയര്‍ , തുവര , മുതിര , ഗോതമ്പ്
നിലപ്പന ,മുക്കുറ്റി , മുയല്‍ച്ചെവിയന്‍                   ചോളം , ഉഴുന്ന്‌ , വന്‍പയര്‍ , എന്നീ  ധാന്യങ്ങള്‍വേവിച്ചതും             
കയ്യുന്നി , കറുക , പുവാംകുറുന്നില                       കിഴങ്ങ് , കപ്പകിഴങ്ങ് , ഏത്തക്കായ്‌ , ചേന ,
തിരുതാളി , ചെറൂള , ഒഴിഞ്ഞ                               ചേമ്പ് , കാച്ചില്‍ , മ്ധുരക്കിഴ്ങ്ങ് , കുര്‍ക്ക ,
വിഷ്ണുക്രാന്തി                                                         എന്നീ  കിഴങ്ങുകള്‍  ചുട്ടെടുത്തതും, ശര്‍ക്കര    (വെല്ലം )
                                                                              പാവുകാച്ചി  അതില്‍  കൊപ്ര, കരിമ്പ് ,  ഓറഞ്ച് ,
                                                                              ചെറുനാരങ്ങ എന്നിവ  ചെറുതായി  അരിഞ്ഞിട്ടതില്‍
                                                                              എള്ള്  , തേന്‍ ,നെയ്യ്  , ഏത്തപ്പഴം ചുട്ടതും ചേര്‍ത്ത് ,
                                                                               വേവിച്ച  ധാന്യങ്ങളും ചുട്ടെടുത്ത കിഴങ്ങുകളും കൂട്ടി                                                                                                           യോജിപ്പിച്ചാണ്
                                                                                എട്ടങ്ങാടി  ഉണ്ടാക്കുന്നത് .