Thursday, 5 December 2013

Samadhiganam

സമാധി ഗാനം രചന:സഹോദരന്‍ അയ്യപ്പന്‍

ജരാരുജാമൃതി ഭയമെഴാ ശുദ്ധ-
യശോ നിര്‍വ്വാണത്തെയടഞ്ഞ സദ്ഗുരോS
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

തവവിയോഗാര്‍ത്തി പരിതപ്തര്‍ഭവല്‍-
കൃതകപുത്രരാമനേക ലക്ഷങ്ങള്‍
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവന്‍ സദ്ഗുരോ

മനോവിജയത്തിന്‍ തികവാല്‍ ദിവ്യമാം
ഒളിചിതറുമാ തിരുമുഖമിനി
ഒരുനാളും ഞങ്ങള്‍ക്കൊരു കണ്ണുകാണ്‍്മാന്‍
കഴിയാതായല്ലോ പരമസദ്ഗുരോ

കൃപയും ജ്ഞാനവും ഫലിതവും കൂടും
മധുരപാവനമനോജ്ഞവാണികള്‍
ചൊരിയുമാനാവ് തിരളാതായല്ലോ
സഹിയുന്നെങ്ങനെ പരമസദ്ഗുരോ

ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളില്‍ ഞങ്ങള്‍ പരമശുദ്ധിയെ
സ്വയമനുഷ്ഠിക്കാന്‍ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ

മതമേതായാലും മനുജന്‍ നന്നായാല്‍
മതിയെന്നുള്ളൊരു സ്വതന്ത്ര വാക്യത്താല്‍
മതനിഷേധവും മതസ്ഥാപനവും
പരിചില്‍ സാധിച്ച പരമസദ്ഗുരോ

ഭാരതഭൂമിയെ വിഴുങ്ങും ജാതയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയസേനകള്‍ പടനായകന്‍പോയ്
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ!

വിമലത്യാഗമേ മഹാസന്ന്യാസമേ
സമതാബോധത്തിന്‍ പരമപാകമെ
ഭൂവനശുശ്രൂഷേയഴുതാലും നിങ്ങള്‍
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്

ത്രികരണശുദ്ധി നിദര്‍ശനമായി
പ്രഥിതമാം ഭവല്‍ചരിതം ഞങ്ങള്‍ക്കു
ശരണമാകണേ!ശരണമാകണേ                                                                                       ശരണമാകണേ പരമസദ്ഗുരോ.    

Sunday, 17 November 2013

Boson kanika (Daivakanam)




ഗുരുദേവന്‍ ശിവശതകത്തില്‍ 6മത് ശ്ലോകത്തില്‍ പറയുന്ന കാര്യമല്ലേ ഇന്നത്തെ ശാസ്ത്രലോകം ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ പറഞ്ഞ് ചര്ച്ചയും പരീക്ഷണവും നടത്തി കൊണ്ടിരിക്കുന്നത്.

“ശിവശതകം”
രചന: ശ്രീനാരായണ ഗുരുദേവന്‍
(ശ്ലോകം-06)

ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നു
കരളിലിരുന്നു കളിച്ചിടുന്നകോലം?

ഹരിഭഗവാന്‍ എന്നാല്‍ മഹാവിഷ്ണു. അരവിന്ദ സൂനു എന്നാല്‍ അരവിന്ദ പുത്രന്‍, അതായത് അരവിന്ദന്‍റെ പൊക്കിള്താമരയില്‍ പിറന്ന ബ്രഹ്മാവ്‌.

എല്ലാ പാപങ്ങളെയും ഹരിക്കുന്ന ശിവഭഗവാനേ അങ്ങയുടെ ഈ മായാവിനോദം മഹാവിഷ്ണുവിനും ബ്രഹ്മാവിനും വ്യക്തമായി മനസ്സിലായിട്ടില്ല. പിന്ന അത്ഭുധത്തോടെ ചോദിക്കുന്നു; ഈ രണ്ടുപേര്ക്കും ധരിക്കാന്‍ പറ്റാത്തതും എല്ലാ പ്രാണികളുടെയും ഹൃദയത്തിലിരുന്നുകൊണ്ട് മായാലീലയാടുന്ന ബോധസ്വരൂപം ഈ രണ്ടു പേര്‍ക്കും മനസ്സിലായില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്ക്ക് എങ്ങിനെ മനസ്സിലാകുവാന്‍ എന്നാണ് ഗുരുദേവന്‍ ഈ വരികളിലൂടെ ചോദിക്കുന്നത്.

ശിവഭഗവാന്‍ ഹരനും ഹരിയുമാണ്. ഹരി എന്നാല്‍ ഭക്തരുടെ എല്ലാ പാപങ്ങളും നശിപ്പിക്കുന്നവന്‍ എന്നര്ത്ഥം. ഹരി എന്നത് ശിവ ഭഗവാന്‍റെ സഹസ്രനാമങ്ങളില്‍ 712മത് നാമം ആണ്. ഹരന്‍ എന്നത് 18മതു നാമവും. കല്പാന്തത്തില്‍ എല്ലാറ്റിനെയും അപഞ്ചീകരണത്തിലൂടെ അതിസൂക്ഷ്മമായി ശിവന്‍ തന്നില്‍ ലയിപ്പിക്കുന്നു. അതായത് പഞ്ചഭൂതത്തില്‍ അധിഷ്ടിതമായ ലോകം ഓരോ ഭൂതവും ഇല്ലാതായി അവസാനം അതിസൂക്ഷ്മമായി മാറി ശിവനില്‍ ലയിക്കുന്നു എന്നര്ത്ഥം. ഇത് തന്നെയല്ലേ ഇന്നത്തെ ശാസ്ത്രലോകം ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ പറഞ്ഞ് ചര്ച്ച നടത്തി കൊണ്ടിരിക്കുന്നത്.

ശിവ ഭഗവാന്റെന ഈ മായാലീലകള്‍ വിഷ്ണുവിനും ബ്രഹ്മാവിനും ധരിക്കുവാന്‍ കഴിയുന്നില്ല പിന്നെങ്ങിനെയാ നമ്മള്‍ മനുഷ്യര്ക്ക് ‌ മനസ്സിലാകുക. ഇതാണ് ഈ വരികളിലൂടെ ഗുരുദേവന്‍ അര്ത്ഥങമാക്കുന്നത്.

ജനീവയിലെ LHC (Large Hadron Collider) ഹെഡ്കോര്ടെര്സ്നു (HQ) പുറത്ത് സ്ഥാപിച്ചിട്ടുള്ള നടരാജ പ്രതിമയാണ് ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്നത്. അവര്‍ അവിടെ പരീക്ഷണം നടത്തുന്നതും ഈ അതിസൂക്ഷ്മ കണികയെകുറിച്ചും.

Monday, 11 November 2013

ഓം തത് സത് എന്നു മൂന്നു പ്രകാരത്തിലുള്ളതാണ് ബ്രഹ്മനാമം

ഓം തത് സത് എന്നു മൂന്നു പ്രകാരത്തിലുള്ളതാണ് ബ്രഹ്മനാമം (ജ്ഞാ. 17.23)


ജ്ഞാനേശ്വരി - ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 23
ഓം തത് സദിതി നിര്‍ദ്ദേശോ
ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രഹ്മണാസ്തേന വേദാശ്ച
യജ്ഞാശ്ച വിഹിതാഃ പുരാ
ഓം തത് സത് എന്നിങ്ങനെ ബ്രഹ്മത്തിനു മൂന്നുവിധത്തില്‍ നാമനിര്‍ദേശമുണ്ട്. ആ മൂന്നു ശബ്ദം കൊണ്ടാണ് ബ്രാഹ്മണ്യാദി വര്‍ണ്ണങ്ങളെയും വേദങ്ങളെയും യജ്ഞങ്ങളെയും ആദിയില്‍ സൃഷ്ടിച്ചിട്ടുള്ളത്.
സര്‍വ്വ ജഗത്തിന്റെയും വിശ്രാമധാമമായ അനാദിപരബ്രഹ്മത്തിനു മൂന്ന് പ്രകാരത്തിലുള്ള എകനാമമാണുള്ളത്‌. യഥാര്‍ത്ഥത്തില്‍ അത് നാമജാതിവര്‍ഗ്ഗരഹിതമാണ്. എന്നാല്‍ മോഹാന്ധകാരത്തില്‍ മുങ്ങിക്കിടക്കുന്ന അജ്ഞാനികള്‍ക്ക് തിരിച്ചറിയുന്നതിനായി വേദങ്ങള്‍ അതിനു നാമചിഹ്നം നല്‍കി.
ഒരു പേരോടുകൂടിയല്ല ഒരു ശിശു ജനിക്കുന്നത്. എന്നാല്‍ കാലാന്തരത്തില്‍ അതിനൊരു പേര് നല്‍കി, ആ പേര് ചൊല്ലി അതിനെ വിളിക്കുമ്പോള്‍, ഉറങ്ങിക്കിടക്കുകയാണെങ്കില്‍ പോലും, ആ ശിശു അതുകേട്ട് ഞെട്ടി ഉണര്‍ന്നുപോകും. അതുപോലെ ഐഹികജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് ക്ഷീണിതരായ ജനങ്ങള്‍, അവരുടെ ആവലാതികള്‍ക്ക് അറുതി വരുത്താനായി പരബ്രഹ്മത്തോടു ദുഃഖനിവേദനം നടത്തിയപ്പോള്‍, അവര്‍ ഒരു സൂചക ശബ്ദം ഉപയോഗിച്ചാണ് പരബ്രഹ്മത്തെ അഭിസംബോധന ചെയ്തത്. അതിനു പരബ്രഹ്മത്തില്‍നിന്ന് പ്രത്യുത്തരം ലഭിച്ചപ്പോള്‍ അത് പരബ്രഹ്മത്തിന്റെ സാങ്കേതിക നാമമായിത്തീര്‍ന്നു.
അനാദിയായ ബ്രഹ്മം നിശ്ശബ്ദമാണ്. ആ നിശബ്ദതത ഭഞ്ജിക്കുന്നതിനും അതിന്റെ യഥാര്‍ത്ഥ അദ്വൈതസ്വരൂപം വെളിപ്പെടുന്നതിനുമായി, ലോകത്തെ കാരുണ്യപൂര്‍വ്വം വീക്ഷിക്കുന്ന വേദപിതാക്കള്‍, ഒരു നാമമാന്ത്രം കണ്ടുപിടിച്ചു. ഈ നാമമന്ത്രം കൊണ്ട് ധ്യാനിച്ചാല്‍ ബ്രഹ്മം മുഖത്തോടു മുഖമായി, പിന്നില്‍നിന്ന് നിന്റെ മുന്നില്‍ വന്നുനില്‍ക്കും. എന്നാല്‍ വേദപര്‍വ്വത ശൃംഗത്തിലുള്ള ഉപനിഷന്നഗരത്തില്‍ ബ്രഹ്മദേവനോടൊപ്പം ഇരിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ മന്ത്രത്തിന്റെ മഹിമ അറിയാന്‍ പാടുള്ളൂ. ബ്രഹ്മദേവനുപോലും ഈ മന്ത്രം ഒരു പ്രാവശ്യം ഉരുക്കിക്കഴിച്ചതിന്റെ ഫലമായിട്ടാണ് സൃഷ്ടി നടത്തുന്നതിനുള്ള ശക്തി ലഭിച്ചത്.
അല്ലയോ വീരോത്താമ, ഈ ലോകത്തിന്റെ സൃഷ്ടിക്കുമുമ്പ് ബ്രഹ്മാവ്‌ ഏകാകിയും സംഭ്രാന്തനും ആയിരുന്നു. ഈശ്വരന്‍ എന്താണെന്നതിനെപ്പറ്റി അദ്ദേഹം ബോധവാനല്ലായിരുന്നു. ലോകസൃഷ്ടിക്കു അദ്ദേഹത്തിനു പ്രാപ്തിയില്ലായിരുന്നു. എന്നാല്‍ ഈ മന്ത്രജപത്തോടെ അദ്ദേഹം മഹത്ത്വം കൈവരിച്ചു. ഈ മന്ത്രത്തിന്റെ പൊരുള്‍ അന്തഃകരണത്തില്‍ വെച്ചുകൊണ്ട് അദ്ദേഹം അനവതരം ധ്യാനിച്ചു. ഈ വര്‍ണ്ണത്രയമന്ത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടപ്പോള്‍ വിശ്വസൃഷ്ടിക്കുള്ള യോഗ്യത അദ്ദേഹത്തിനു ലഭിച്ചു. അനന്തരം അദ്ദേഹം ബ്രഹ്മജനങ്ങളെ - ബ്രാഹ്മണരെ - സൃഷ്ടിച്ചു. വേദശാസനകള്‍ അനുസരിച്ച് വിധിപ്രകാരമുള്ള യജ്ഞങ്ങള്‍ ആചരിച്ചു ജീവിതനിര്‍വ്വഹണം നടത്താന്‍ അവരെ നിയോഗിച്ചു. അതിനുശേഷം അദ്ദേഹം എണ്ണമറ്റ ജീവികളെ സൃഷ്ടിക്കുകയും മുപ്പാരിനെ പരമ്പരാഗതമായി അനുഭവിച്ചു ജീവസന്ധാരണം ചെയ്യുന്നതിന് അവര്‍ക്ക് പാരിതോഷികമായി നല്‍കുകയും ചെയ്തു. ഈ നാമമന്ത്രം കൊണ്ട് ബ്രഹ്മാവ്‌ അഗ്രഗണ്യനായി.
ലക്ഷ്മീപതിയായ ഭഗവാന്‍ ഇപ്രകാരം പറഞ്ഞു. അര്‍ജ്ജുനന്‍ അതീവശ്രദ്ധയോടെ കേള്‍ക്കുകയാണ്.
ഭഗവാന്‍ തുടര്‍ന്നു: പ്രണവം സര്‍വ്വമന്ത്രരാജനാണ്. ഓം ആദിവര്‍ണ്ണമാണ്. തത് എന്നത് രണ്ടാമത്തെതും സത് എന്നത് മൂന്നാമത്തെതും ആകുന്നു. ഇപ്രകാരം ഓം തത് സത് എന്നു മൂന്നു പ്രകാരത്തിലുള്ളതാണ് ബ്രഹ്മനാമം. ബ്രഹ്മത്തിന്റെ ഈ ത്രിവിധനാമം ഉപനിഷത്തുകളിലെ മനോജ്ഞമായ മലരാണ്. അതിന്റെ പരിമളം നീ ആസ്വദിക്കേണ്ടതാണ്. ഈ മന്ത്രവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ നീ സാത്ത്വികധര്‍മ്മാചരണം നടത്തിയാല്‍, കൈവല്യം നിന്റെ ഗൃഹദാസനായി നിന്നെ സേവിക്കും.
ഭാഗ്യം കൊണ്ട് ഒരുവന് കര്‍പ്പൂരത്തിന്റെ ആഭരണങ്ങള്‍ ലഭിച്ചുവെന്നിരിക്കട്ടെ. എന്നാല്‍ അത് എപ്രകാരമാണ് അണിയേണ്ടതെന്നറിവില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്‌? അതുപോലെ ഒരുവന്‍ സാത്വികകര്‍മ്മങ്ങള്‍ ചെയ്യുകയും ബ്രഹ്മനാമം ഉരുവിടുകയും ചെയ്തുവെന്ന് വരാം. എന്നാല്‍ അതിന്റെ മഹിതമായ വിനിയോഗരഹസ്യം അവനു അറിവുണ്ടായിരിക്കുകയില്ല. മഹാത്മാക്കളായ വ്യക്തികള്‍ ഗൃഹദര്‍ശനം നടത്തുമ്പോള്‍ വേണ്ടവണ്ണം അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തില്ലെങ്കില്‍ ഗുഹനാഥന്റെ പുണ്യം നഷ്ടപ്പെട്ടുപോകും. ആഭരണങ്ങള്‍ ധരിക്കണമെന്നു ആഗ്രഹമുള്ള ഒരുവന് ധാരാളം ആഭരണങ്ങള്‍ കൈയില്‍ കിട്ടിയെന്നു വരാം, എന്നാല്‍ അത് വേണ്ടവിധത്തില്‍ ധരിക്കാന്‍ അറിവില്ലാത്തതുകൊണ്ട്, അവയെല്ലാം കൂടി ഒരു ഭാണ്ഡമാക്കി കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടാല്‍ എന്തു പ്രയോജനമാണുള്ളത്? അതുപോലെ സത്കര്‍മ്മങ്ങള്‍ ചെയ്യുകയും ബ്രഹ്മനാമം ഉരുവിടുകയും ചെയ്യുമ്പോള്‍ ശാസ്ത്രവിധിപ്രകാരമുള്ള അതിന്റെ വിനിയോഗരഹസ്യം യഥാവിധി അറിവില്ലെങ്കില്‍ അതിന്റെ കര്‍മ്മങ്ങള്‍ ഒരു ഫലവും സിദ്ധിക്കുന്നതല്ല.
ആഹാരാപദാര്‍ത്ഥങ്ങള്‍ സമീപത്തുതന്നെ ഇരിപ്പുണ്ടെങ്കിലും അതെടുത്ത് കഴിക്കുന്നതിനുള്ള കഴിവ് വിശന്നുപൊരിയുന്ന ആ കുട്ടിക്കില്ലെങ്കില്‍ എങ്ങനെയാണ് അവന്‍ വിശപ്പടക്കുക? എണ്ണയും തിരിയും ലഭ്യമാണ്. എന്നാല്‍ അത് സംയോജിപ്പിച്ച് ദീപം തെളിയിക്കാന്‍ എന്തു ചെയ്യണമെന്നു അറിവില്ലെങ്കില്‍ വെളിച്ചം ഉണ്ടാവുകയില്ല. അതുപോലെ യഥാസമയത്തുള്ള കര്‍മ്മവും ബ്രഹ്മനാമത്തെപ്പറ്റിയുള്ള സ്മരണയുംകൊണ്ട് മാത്രമല്ലാതെ യഥാര്‍ഹമായി അതുകളെ പ്രയോജനപ്പെടുത്തുവാനും അറിയണം. ഈ അറിവില്ലെങ്കില്‍ ഫലം വ്യര്‍ത്ഥമായിത്തീരുകയേ ഉള്ളൂ

Sunday, 3 November 2013

Dr;Palpu

Dr. P. Palpu was born on November 2nd 1863 at Trivandrum, in Kerala State. He remains ever an example of the persecution that the backward communities suffered in Kerala in those days. Though he came fourth in the examination conducted in 1884 by the Govt. for selecting ten students for the study of medicine, Palpu was denied the opportunity just because of his caste. But, he had no difficulty in getting admission to the Madras Medical College for the L.M.S. course. After getting the medical degree, he was again rebuffed by the Travancore Government when he applied for job in his native state. He was forced out to the neighboring state of Mysore for his employment just as he was sent out of the State for his higher education. He started his meritorious service under Mysore Govt. at the starting salary of Rs.100 when the Govt. of his own State would not give employment to any one from the backward classes even at the lowest level at the meager salary of five rupees.
The determination of Dr. Palpu to gain equality for the members of his caste found expression in the formation of S.N.D.P. in 1903. It was the advice given by Swami Vivekananda to associate with some spiritual person in his effort to fight for the rights of the Ezhavas that drew him to Sri Narayana Guru. The Swami asked Dr. Palpu to “Spiritualize and Industrialize the Masses”. Swami told him that the garb of spirituality was essential for any organization to be successful in India. S.N.D.P. later became thus beacon for many social movements in Kerala

His concern for the depressed was not limited to the people of the caste to which he belonged. The sight of many poor people in Mysore who spent nights in public places without any shelter to protect themselves from the severe cold moved his heart to spend some money out of his first salary for getting blankets for these helpless people. While in Mysore, Dr. Palpu helped the Valigar community there to form an association to fight for their birthrights.
Dr. Palpu was a relentless fighter for the cause of the Ezhavas in Kerala. He wrote many articles in English newspapers published from India highlighting the degrading customs in Kerala that made the condition of the Ezhavas miserable. He published at his own cost the book, ‘Treatment of Thiyas in Travancore’, a compilation of the memorandums that were submitted to the Travancore Govt., and the articles that he wrote in newspapers. This book, and its translation that he published in Malayalam, became records for the future generations to know about the horrible social situation that existed at that time.
Ezhava Memorial’ and ‘Malayali Memorial’ were two landmarks in the struggle of the backward classes for gaining their legitimate rights from the Govt. that was representative of the mad social customs that prevailed in the state at that time. ‘Malayali Memorial’ which was submitted to the Maharaja of Travancore in 1891 marked the beginning of the united social effort in the state to press the demands of the backward classes. This mass petition in which Dr. Palpu was the third signatory complained about the ‘Divans’ (govt. officers) who came from outside the state, and appropriated a greater part of the jobs for their own people. The memorandum spoke about the pitiable condition of Ezhavas of the State who were denied even the lowest govt. jobs though their counterparts could occupy even higher jobs in the Malabar State due to the absence of any discrimination there. The Govt. in its reply dated 1891 April 21ststated that since the Ezhavas were generally uneducated, it was better for them to pursue their present occupations like cultivation, coir making, and toddy tapping than trying to get education.
As Dr. Palpu was irritated by this humiliating reply from the authorities, he frequently visited the state to organize the backward people to protest against the callousness of the rulers. He realized that organized protest was the only way to put an end to the inhuman discretion that the Govt. practiced against the majority of its own people. He soon formed the ‘Greater Ezhava Association’, and more than 300 hundred people attended its first meeting held at Thiruvananthapuram. The meeting decided to submit a mass petition to the govt. signed by ten thousand Ezhavas demanding the abolition of the discrimination against them. Dr. Palpu himself took the initiative to get the signatures, and on 1896 Sept. 3rd the petition, the historically famous ‘Ezhava Memorial’, signed by 13176 people was submitted to the Govt. In the memorandum Dr. Palpu enumerated as an example the humiliations that the members of his own family had to suffer from Govt.
His next move was to bring to the attention of the British Parliament the injustices done by the Travancore Govt. to the Ezhavas, and the difficulties that they experienced in the social life in the state. Dr. Palpu sent Barrister G.P.Pillai with a letter secured from Sister Niveditha, the disciple of Swami Vivekananda, to England to get some Member of the British Parliament to represent the case of the Ezhavas. Dr. Palpu shared the major part of the expenditure. In addition to this, when he went to England for higher studies, he got Deadbeat Navroji who was a member of the British Parliament to raise a question regarding the condition of Ezhavas in the Parliament. With his help a memorandum was submitted to the State Secretary for India. All these measures taken by the doctor began to have results at home when the British Govt. began to enquire about the condition of the Ezhavas in the State.
Dr. Palpu maintained close contacts with several national leaders like Swami Vivekananda and Sarojini Naidu. Sarojini Naidu praised Dr. Palpu as a great revolutionary when someone tried to brand him as a communalist. When Swami Vivekananda visited Mysore, the doctor had the rare opportunity of pulling him in a rickshaw through the streets of the city. It was during this contact that the Swami advised him to “Spiritualize and Industrialize the Masses.” The Mysore Govt. sent him to Europe to get training in lymph production when he was the in charge of the Vaccine Institute. Dr. Palpu showed the rare courage of treating patients when plague struck Bangalore killing about 15 thousand people. Another example of his humanism was in his disobedience as the Jail Superintendent to execute two prisoners whom he considered innocent when he went through their case. During his tenure as the Jail Superintendent, he made many innovations for the production of useful things out of discarded and useless things.
After his retirement from Mysore service he started ‘Malabar Economic Union’ for the industrialization of the region, and the profits from the venture were spent for the welfare of the public. The country lost a great revolutionary leader when he breathed his last on 1950, January 25th, the day before India became a republic. He was the revolutionaries’ revolutionary in the sense that he changed people like Kumaran Asan, T.K.Madhavan, and Sahodharan Ayyappan into great social leaders who also fought for the betterment of the backward classes in the State. It must be remembered here that Dr. Nataraja Guru, who founded Sri. Narayana Gurukulam for the propagation of the ideals of Sri Narayana Guru was the son of Dr. Palpu.

Tuesday, 29 October 2013

"മനുഷ്യാ, നീ സ്വയം ഈശ്വരനാണ്.''


ഒരു നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമിക്കുകയാണു ഗുരുദേവന്‍. ഒരു ഭക്തന്‍ അടുത്തെത്തി ചെറിയതോതില്‍ സംസാരം തുടങ്ങി. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് സൂത്രത്തില്‍ ഗുരുവിന്‍റെ അഭിപ്രായം അറിയുകയാണു ഭക്തന്‍റെ ഉദ്ദേശ്യം. പരിണാമസിദ്ധാന്തവും പ്രപഞ്ചോത്പത്തി സിദ്ധാന്തവും ഗുരുദേവന്‍ അംഗീകരിക്കുന്നുണ്ടോ എന്ന് ഭക്തന്‍ ചോദിച്ചു. ഡാര്‍വിനെ ഉദ്ദേശിച്ച് ഗുരുദേവന്‍ ചോദിച്ചു. "ജീവികളുടെ ഉത്ഭവത്തെക്കുറിച്ച് സായ്പ് എന്താണു പറഞ്ഞിരിക്കുന്നത്?"

"മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്നാണു ഡാര്‍വിന്‍റെ അഭിപ്രായം.“

"ഓഹോ..... സായ്പ് കണ്ടോ കുരങ്ങില്‍ നിന്ന് മനുഷ്യന്‍ ഉണ്ടാകുന്നത്?" എന്നു സ്വതസിദ്ധമായ മറുചോദ്യം ഉന്നയിച്ചതോടെ ചോദ്യകര്‍ത്താവ് മിണ്ടിയില്ല. പിന്നെ ഗുരുവും ഒന്നും പറഞ്ഞില്ല. പരിണാമസിദ്ധാന്തത്തെ ഗുരു അനുകൂലിക്കുന്നില്ലെന്നു വ്യക്തമായെങ്കിലും ജീവന്‍റെ ഉത്പത്തിയെക്കുറിച്ചും പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും ഗുരു എന്തു പറയുന്നു എന്നറിയാന്‍ അക്കാലത്ത് മിക്കവരിലും ആകാംക്ഷയുണ്ടായിരിന്നു. ഗുരു ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി ആരോടെങ്കിലും സംസാരിച്ചതായി രേഖകള്‍ കാണുന്നില്ല. ആത്മാനന്ദസ്വാമി എന്ന പേരില്‍ ഗുരുവിന്‍റെ ശിഷ്യനായി മാറിയ രാമപ്പണിക്കര്‍ ഗുരുവിനെ ആദ്യം കണ്ടമാത്രയില്‍ തന്നെ എന്താണു ബ്രഹ്മസൂത്രത്തിന്‍റെ പൊരുള്‍ എന്നു ചോദിച്ചു. "ഇതൊക്കെ അത്ര എളുപ്പം പറയാനൊക്കുമോ?“ എന്നമറുചോദ്യമായിരുന്നു അവിടെയും ഉത്തരം. ഈ ചോദ്യത്തിനു ഉത്തരം വേണമെങ്കില്‍ ചോദ്യകര്‍ത്താവ് ഒന്നു പരുവപ്പെടനം എന്നേ ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഗുരു ഉദ്ദേശിച്ചുള്ളു.

പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വേദം പറയുന്ന വിശദീകരണത്തിലാണു ഗുരുദര്‍ശനവും നില്ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഋഗ്വേദത്തില്‍ പത്താം മണ്ഡലത്തില്‍ 190-)0 സൂക്തത്തിലെ മൂന്നു മന്ത്രങ്ങളില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വിവരിക്കുന്നു.

"ഋതം ച സത്യം ചാഭീദ്ധാതപസോധ്യജായത...."

എന്നു തുടങ്ങുന്ന മന്ത്രങ്ങളില്‍ ജഗത്നിയന്താവായ ഈശ്വരന്‍ തപസ്സില്‍നിന്നുണര്‍ന്ന് അന്ധകാരത്തില്‍നിന്നു പഴയപടി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നാണു പറയുന്നത്. അതായത് ഈശ്വരന്‍ തപസ്സില്‍നിന്ന് ഉണരും മുമ്പേ ഈ പ്രപഞ്ചം ഇവിടെ ഉണ്ടായിരുന്നു. തപസ്സില്‍ അലിഞ്ഞപ്പോള്‍ അന്ധകാരമയമായി. വീണ്ടും ഉണര്‍ന്ന് പഴയതുപോലെ ഇവയൊക്കെ സൃഷ്ടിച്ചു എന്നാണു വിവക്ഷ.

ഗുരുദേവന്‍ തന്‍റെ പ്രസിദ്ധകൃതിയായ ബ്രഹ്മവിദ്യാപഞ്ചകത്തില്‍ പ്രപഞ്ച ഉത്പത്തിയെക്കുറിച്ച് ശിഷ്യനു സംശയദൂരീകരണം നടത്തുന്ന മട്ടില്‍ വിവരിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ കഥകളിലെ ഭക്തര്‍ സൂത്രത്തില്‍ വന്ന് ഗുരുവിന്‍റെ അഭിപ്രായമറിയാന്‍ ശ്രമിച്ചതുപോലെ സമ്പാദിക്കേണ്ട അറിവല്ല സൃഷ്ടിരഹസ്യം എന്ന് വ്യക്തമാക്കിക്കൊണ്ട് ബ്രഹ്മവിദ്യാപഞ്ചകത്തിന്‍റെ ഒന്നാം പദ്യത്തില്‍ എങ്ങനെയാണു ബ്രഹ്മവിദ്യ നേടാന്‍ ശ്രമിക്കേണ്ടത് എന്ന് ഗുരു പറയുന്നു. "ഇന്ദ്രിയങ്ങള്‍ കാട്ടിത്തരുന്നതെല്ലാം അസത്യമെന്നറിഞ്ഞ് വിരക്തി നേടണം. ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിങ്ങനെ ആറു സാധനകള്‍ നല്ലതുപോലെ അഭ്യസിക്കണം. എന്നിട്ട് ബ്രഹ്മസ്വരൂപം സാക്ഷാത്കരിച്ചനുഭവിക്കുന്ന സ്ഥിതിപ്രജ്ഞനായ ഗുരുവിനെ സമീപിക്കണം. അദ്ദേഹത്തെ പ്രണമിച്ച് പ്രസന്നനാക്കിയശേഷം, ഞാനാര്? ഈ പ്രപഞ്ചം എവിടുന്നുണ്ടായി എന്നീ രണ്ട്ചോദ്യങ്ങള്‍ ചോദിച്ചിട്ട് "പ്രഭോ ഈ സംശയങ്ങള്‍ തീര്‍ത്തുതന്നാലും" എന്നപേക്ഷിക്കണം.

"ത്വം ഹി ബ്രഹ്മ നചേന്ദ്രിയാണി ന്‍ മനോ

ബുദ്ധിര്‍ന്ന ചിത്തം വപുഃ"

എന്നു തുടങ്ങുന്ന രണ്ടാം പദ്യത്തില്‍ ഗുരു ശിഷ്യനുവേണ്ടി ബ്രഹ്മവിദ്യ ഉപദേശിച്ചു തുടങ്ങുന്നു. നീ ബ്രഹ്മമാണ്. നീ ഇക്കാണുന്ന ഇന്ദ്രിയങ്ങളല്ല. ഈ മനസ്സും ബുദ്ധിയുമല്ല. ചിത്തവും ശരീരവുമല്ല. ഇവയെ കൂടാതെ പ്രാണന്‍, അഹങ്കാരം എന്നിവയുണ്ടല്ലോ. അതൊക്കെ നിന്‍റെ സ്വരൂപമായ ആത്മാവില്‍ അവിദ്യകല്പിതങ്ങളായ കാഴ്ചകള്‍ മാത്രമാണ്. ഒരു മണ്‍പാത്രത്തില്‍ മണ്ണു എങ്ങനെയോ അതുപോലെ സകല ചരാചരങ്ങളിലും അകവും പുറവും യാതൊന്നു വ്യാപിച്ചിരിക്കുന്നുവോ അതാണു സത്യം എന്ന് മൂന്നാം പദ്യത്തില്‍ വ്യക്തമാക്കുന്നു. ജഗത്തിന്‍റെ പരമകാരണം ബോധവസ്തുവായ ബ്രഹ്മമാണെന്ന് ഗുരു പറയുന്നു. അതില്‍ പൊന്തി മറയുന്ന നാമരൂപങ്ങളാണു ഈ പ്രപഞ്ചവസ്തുക്കളും ദൃശ്യങ്ങളും. ബ്രഹ്മശക്തിയാണു ഈ ജഗത്തിനെ കര്‍മ്മാനുസരണം സൃഷ്ടിക്കുന്നത്. "സര്‍വ്വം ഖലിത്വം ബ്രഹ്മ" എന്ന ഉപനിഷത്ത് വാക്യത്തിലേക്കാണു പിന്നീടുള്ള പദ്യങ്ങള്‍ എത്തുന്നത്. ബ്രഹ്മസാക്ഷാത്കാരം നേടുന്നയാള്‍ക്കേ ഈ പ്രപഞ്ചത്തിന്‍റെ ഉല്പത്തിരഹസ്യവും ജീവികളുടെ ഉത്ഭവരഹസ്യവും അനുഭവിച്ചറിയാന്‍ സാധിക്കൂ എന്ന് സാരം.

മനുഷ്യന്‍ ഇന്ന് പ്രപഞ്ചരഹസ്യം അന്വേഷിക്കുന്നത് ബാഹ്യമായ അലച്ചിലിലൂടെയാണ്. അങ്ങനെ അലയുമ്പോള്‍ കിട്ടുന്ന ഉത്തരം മായാപ്രപഞ്ചത്തിലെ ഈശ്വര ലീലയാകാനേ തരമുള്ളു. അതൊകൊണ്ടാണു കണികാ സിദ്ധാന്തവും തരംഗസിദ്ധാന്തവും ഒടുവില്‍ ക്വാണ്ടം സിദ്ധാന്തവും നിലനില്‍പ്പില്ലാതെ ത്രിശങ്കുവിലാകുന്നത്. ഒടുവില്‍ ശാസ്ത്രം സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ സ്ട്രിംഗ് തിയറിയെ ഉറ്റുനോക്കുകയാണു സത്യമറിയാന്‍. അതൊന്നും ശാശ്വതമാവില്ല എന്ന് കണ്ടറിയാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തെന്നു വരും. എന്തിനാണു സൃഷ്ടിരഹസ്യം അറിയുന്നത് എന്നു ചോദിച്ചാല്‍ മനുഷ്യന്‍റെ ഭൌതിക സൌകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും സ്വന്തമായി ജീവനെ ഉണ്ടാക്കി ഈശ്വരനൊപ്പം എത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണു എന്നാണു ശാസ്ത്രലോകത്തിന്‍റെ ഉത്തരം. പ്രപഞ്ചശക്തിയോടുള്ള വിധേയത്വമാണു ആദ്യം വേണ്ടത്. അതുതന്നെയാണു ഗുരുവിനെ വണങ്ങി അറിവിനായി അപേക്ഷിക്കണം എന്ന് ആദ്യപദ്യത്തില്‍ ഗുരു പറയുന്നതിന്‍റെ പൊരുള്‍. അല്ലാതെ അന്വേഷണങ്ങള്‍ മരുഭൂമിയിലെ മാന്‍പേട കാനല്‍ ജലം തേടി അലയുന്നതുപോലെയുള്ള വിഫലപ്രയത്നങ്ങളായി മാറും. "മനുഷ്യാ നീ ഈശ്വരനാണ്, നീ അത് സ്വയം തിരിച്ചറിഞ്ഞ് ഈശ്വരത്വം സാക്ഷാത്കരിക്കൂ" എന്നാണു ബ്രഹ്മവിദ്യാപഞ്ചകത്തിലൂടെ ഗുരു ആഹ്വാനം ചെയ്യുന്നത്. മൃതപ്രായരായിക്കിടന്ന മനുഷ്യക്കോലങ്ങളെ ആദ്യം മനുഷ്യരാക്കി അവിടെനിന്ന് ഈശ്വരത്വത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ഗുരുദേവന്‍ എന്ന് ഇവിടെ നമ്മള്‍ തിരിച്ചറിയുന്നു. അറിവുതേടുന്ന സത്യമാര്‍ഗ്ഗികള്‍ക്ക് ഇപ്പോഴും ഗുരു പ്രത്യക്ഷസാന്നിദ്ധ്യമാണ്. അല്ലാത്തവര്‍ക്ക് ഗുരു ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ സമാധിയായ ഒരു സന്യാസിയും.

Thursday, 3 October 2013

ചെത്തരുത്, കുടിക്കരുത് എന്ന് ശ്രീനാരായണഗുരു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്.

ചെത്തരുത്, കുടിക്കരുത് എന്ന് ശ്രീനാരായണഗുരു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ചെത്ത് അധമകർമ്മമാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെത്തുകാരനെ നാറുമെന്നും അവന്റെ വീടും നാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. കുമാരനാശാൻ ഒരുപടികൂടി കടന്ന് ചെത്തുകാരന്റെ വീടിനെക്കുറിച്ചും സംസ്‌കാരത്തേക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അതിവിടെ ഉദ്ധരിച്ചാൽ പലർക്കും വിഷമമുണ്ടാകും. അതിനാൽ ഒഴിവാക്കുന്നു. കേരളത്തിൽ മദ്യപിച്ചുതുടങ്ങുന്നതിന്റെ പ്രായം കുറയുന്നതിനൊപ്പം മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. ചില മാതൃകാ കേരളവനിതകളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവർ തങ്ങളുടെ മദ്യപാനശീലത്തിന്റെ പ്രത്യേകതകളേക്കുറിച്ചും മറ്റും പറയുന്നത് കോരിത്തരിപ്പിക്കും വിധം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ ആരോഗ്യകാര്യങ്ങളിലുള്ള സംസ്ഥാനസർക്കാരിന്റെ ജാഗ്രത മുൻനിർത്തി നീര സ്‌കൂളുകളിലും റേഷൻകടകൾ വഴിയും സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് തീരുമാനമെടുത്താൽ അതിശയിക്കാനില്ല. വർത്തമാന കാലത്തിനനുസരിച്ചുള്ള ഗുരുദർശന പ്രയോഗമായി വ്യാഖ്യാനിക്കാൻ വ്യാഖ്യാതാക്കൾക്കും ക്ഷാമമുണ്ടാകില്ല. എന്തായാലും ഒരുകാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഗുരുദർശനത്തിന് എക്കാലത്തേക്കാളും പ്രസക്തി ഇന്ന്.
ചെത്തരുത്, കുടിക്കരുത് എന്ന് ശ്രീനാരായണഗുരു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ചെത്ത് അധമകർമ്മമാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെത്തുകാരനെ നാറുമെന്നും അവന്റെ വീടും നാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. കുമാരനാശാൻ ഒരുപടികൂടി കടന്ന് ചെത്തുകാരന്റെ വീടിനെക്കുറിച്ചും സംസ്‌കാരത്തേക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അതിവിടെ ഉദ്ധരിച്ചാൽ പലർക്കും വിഷമമുണ്ടാകും. അതിനാൽ ഒഴിവാക്കുന്നു. കേരളത്തിൽ മദ്യപിച്ചുതുടങ്ങുന്നതിന്റെ പ്രായം കുറയുന്നതിനൊപ്പം മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. ചില മാതൃകാ കേരളവനിതകളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവർ തങ്ങളുടെ മദ്യപാനശീലത്തിന്റെ പ്രത്യേകതകളേക്കുറിച്ചും മറ്റും പറയുന്നത് കോരിത്തരിപ്പിക്കും വിധം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ ആരോഗ്യകാര്യങ്ങളിലുള്ള സംസ്ഥാനസർക്കാരിന്റെ ജാഗ്രത മുൻനിർത്തി നീര സ്‌കൂളുകളിലും റേഷൻകടകൾ വഴിയും സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് തീരുമാനമെടുത്താൽ അതിശയിക്കാനില്ല. വർത്തമാന കാലത്തിനനുസരിച്ചുള്ള ഗുരുദർശന പ്രയോഗമായി വ്യാഖ്യാനിക്കാൻ വ്യാഖ്യാതാക്കൾക്കും ക്ഷാമമുണ്ടാകില്ല. എന്തായാലും ഒരുകാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഗുരുദർശനത്തിന് എക്കാലത്തേക്കാളും പ്രസക്തി ഇന്ന്.

Wednesday, 2 October 2013

vayalvaram veedu

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട്
ധന്യമായ ഗൃഹമാണ് വയൽവാരം വീട്.
തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ
നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ
കൂടി പത്തുകിലോമീറ്റർ ചെന്നാൽ
ശ്രീകാര്യം എന്ന കവല. അവിടെനിന്നു
വലത്തോട്ട് തിരിഞ്ഞ്
പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ
കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ
പോയാൽ കിഴക്കു
വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ
ക്ഷേത്രം കാണാം. ക്ഷേത്രത്തിനു
അല്പം വടക്കു വശത്താണ്
നാരായണഗുരുവിന്റെ ജന്മം കൊണ്ട്
പവിത്രമായ വയൽവാരം വീട്.
ഒരേക്കറോളം വിസ്തീർണ്ണമുള്ള
വളപ്പിന്റെ നടുവിലായി മൂന്നു
മുറികളുള്ള കിഴക്കു
പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ
വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ
പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന
ഭവനത്തിനു
പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ
ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു
ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു
തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു
വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു.
വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ
എന്ന ഒരു താവഴിയും ഉണ്ട്.

''ശിവൻ ആദ്യം ഉണ്ടാകട്ടെ ആത്മബലം പുറകെ വരും"


ലോകത്ത് എവിടെയും ഇങ്ങനെ ഒരു വിപ്ലവം നടന്നു കാണില്ല. ഒരുതുള്ളി രക്തം പോലും ചിന്താതെ, ഒരായുധം പോലും ഉപയോഗിക്കാതെ ഒരു പാതി രാത്രിയുടെ നിശബ്ദതയിൽ ഒരു ശിലയിൽ മറ്റൊരു ശിലാഖണ്ഡം എടുത്തു വച്ചുകൊണ്ട് കാലം കുറിച്ച മുഹൂർത്തത്തിൽ നടന്ന വിപ്ലവം. അതായിരുന്നു 1888 -ലെ ശിവരാത്രി ദിവസം ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ. ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാ വിപ്ലവം ആയിരുന്നു അത്. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനതതിയുടെ മോചനം ആണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടന്നത്. കാലങ്ങളായി ആത്മബോധ മില്ലാതെ ശവ തുല്യം കഴിഞ്ഞിരുന്ന ഒരു ജനതയെ ശിവമാക്കി തീർത്തത് ഈ ശിലാഖണ്ഡം ആയിരുന്നു. ശിവൻ ഒരു മൂർത്തി മാത്രമല്ല, ജീവനാണ് അഥവാ ഊർജ്ജമാണ്. വർണ്ണ വ്യവസ്ഥയിലൂടെ, ജാതി വ്യവസ്ഥയിലൂടെ നഷ്ടപ്പെട്ട ആ ആത്മബലത്തെയാണ് ഗുരു പ്രതിഷ്ഠിച്ചത്. കുദ്രോളിയിൽ ശിവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു പറഞ്ഞത് "ശിവൻ ആദ്യം ഉണ്ടാകട്ടെ ആത്മബലം പുറകെ വരും" എന്നായിരുന്നു.

Saturday, 21 September 2013

Sreevasudevashatakam


ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.

ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാങ്‍ഗകമനീയനിജാങ്ഗസങ്ഗ
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.

നീലാളികേശപരിഭുഷിതബര്‍ഹിബര്‍ഹ,
കാള‍ാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

ആനന്ദരൂപ, ജനകാനകപൂര്‍വവദുന്ദു-
ഭ്യാനന്ദസാഗരസുധാകരസൗകുമാര്യ,
മാനാപമാനസമമാന സരാജഹംസ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

മഞ്ജരീരമഞ്ജുമണിശിഞ്ജിതപാദപദ്‍മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

കംസാസുരദ്വിരദകേസരിവീര, ഘോര
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

സംസാരസങ്കടവിശങ്കടകങ്കടായ
സര്‍വാര്‍ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്‍തു
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ

ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തിന്ദിവം ഭഗവതേ നതിരസ്മദീയാ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

Mahasamadhi

ഗുരുദേവന്റെ രോഗാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. മഹാസമാധിയെ മുന്നില്‍കണ്ടുകൊണ്ട്‌ അത്യന്തം ബ്രഹ്മാനന്ദ തുന്ദിലനായാണ്‌ ഗുരു കാണപ്പെട്ടത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജനസഞ്ചയം ശിവഗിരിയിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരുടേയും ശിഷ്യഗണങ്ങളുടേയും കര്‍ശനമായ നിയന്ത്രണത്തില്‍ ഭക്തജനത്തിന്‌ തെല്ലകലെനിന്നുമാത്രമേ സ്വാമികളെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഗുരുദേവന്‌ സൗഖ്യമുണ്ടാകണം എന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും മറ്റ്‌ ഗുരുമന്ദിരങ്ങളിലും രാജ്യമെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തി. ഗുരുദേവന്‍ സര്‍വ്വവും പരംപൊരുളില്‍ അര്‍പ്പിച്ച്‌ തിരശ്ശീലയ്‌ക്കുള്ളിലേയ്‌ക്ക്‌ മടങ്ങുവാന്‍ തയ്യാറെടുക്കുകയായിരുന്നു.

ഒരിക്കല്‍ അവിടുന്ന്‌ അരുളിച്ചേയ്‌തു." മരണത്തെപ്പറ്റി ആരും മുന്‍കൂട്ടി പറയരുത്‌. ഇന്നപ്പോള്‍ മരിക്കുമെന്ന്‌ മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനുമുമ്പായി ജനങ്ങളെല്ലാം അവിടെ വന്നുകൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട്‌ മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ്‌ നല്ലത്‌." 

ഗുരുദേവന്‍ ആഹാരത്തിന്റെ മാത്ര കുറച്ചു. പോഷകാംശമുള്ള ആഹാരങ്ങള്‍ ഉപേക്ഷിച്ചു. ചൂടാക്കിയ വെള്ളവും ജീരകവെള്ളവും മാത്രം മതിയെന്ന്‌ കല്‌പിച്ചു. ഈ അവസരത്തില്‍ മുഖത്ത്‌ സാധാരണയില്‍ കവിഞ്ഞ രോമം വളര്‍ന്നതിനാല്‍ ഷേവുചെയ്യാന്‍ അവിടുന്ന്‌ ആവശ്യപ്പെട്ടു. കൊല്ലത്തുനിന്നും ഉടനെ നല്ലൊരു കത്തിവാങ്ങി ക്ഷുരകനെക്കൊണ്ട്‌ അതു നിര്‍വഹിപ്പിച്ചു. ആ കത്തി അവനുതന്നെ കൊടുക്കാന്‍ ഗുരു കല്‌പിക്കുകയും ചെയ്‌തു. കത്തി സൂക്ഷിച്ചാല്‍ ഇനിയും ഉപയോഗിക്കാം എന്ന്‌ ആരോ പറഞ്ഞപ്പോള്‍ " ഇനി അതിന്റെ ആവശ്യമില്ല. അത്‌ അവനുതന്നെകൊടുത്തേയ്‌ക്കുക" എന്ന്‌ ഗുരു കല്‌പിച്ചു.

ദിവസങ്ങള്‍ കഴിയുന്തോറും ഗുരുസ്വാമി കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടു. ഒരുസമയം അവിടുന്ന്‌ മൊഴിഞ്ഞു. " നാമിവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്‌. പ്രതിബന്ധങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചുകൊള്ളൂം. നമുക്ക്‌ നല്ല തൃപ്‌തി തൊന്നുന്നു. വ്യാഴഹോരയ്‌ക്ക്‌ പുറപ്പെടാന്‍ പറ്റിയ സമയമാണ്‌. മരണത്തില്‍ ആരും ദുഃഖിക്കരുത്‌. കന്നി അഞ്ച്‌ നല്ല ദിവസമാണ്‌. അന്ന്‌ എല്ലാവര്‍ക്കും ആഹാരം കൊടുക്കണം. " എന്ന്‌ അരുളിച്ചെയ്‌തു. (ഗുരുവിന്റെ മഹാസമാധിക്കുശേഷം അന്നുമുതല്‍ ഇന്നും മഹാസമാധിപ്രസാദവിതരണം തുടരുന്നുണ്ട്‌.)

അങ്ങനെ കന്നി 5 വന്നെത്തി. മഹാസമാധിദിനം അവിടുന്ന്‌ കൃത്യമായി പറഞ്ഞില്ല എങ്കിലും ഒരു സൂചന നേരത്തെ നല്‍കിയിരുന്നു. ആകാശത്ത്‌ മേഘങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. അന്ന്‌ ഒരു ചാറ്റല്‍മഴയുള്ള ദിവസമായിരുന്നു. ഉച്ചയായപ്പോഴേയ്‌ക്കും മാനം നല്ലവണ്ണം തെളിഞ്ഞുനിന്നു. തൃപ്പാദങ്ങള്‍ കല്‌പിച്ചപോലെ അന്ന്‌ ഏവര്‍ക്കും ഭക്ഷണം നല്‍കി. സമയം മുന്നേകാല്‍ മണിയോടടുത്തു. ആ സമയം മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍ യോഗാവാസിഷ്‌ഠം ജീവന്മുക്തി പ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. " നമുക്ക്‌ നല്ല ശാന്തി അനുഭവപ്പെടുന്നു" എന്ന്‌ ഗുരുദേവന്‍ മൊഴിഞ്ഞു. കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ അവിടുന്ന്‌ ആഗ്യം കാണിച്ചു. ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ മെല്ലെ താങ്ങിപ്പിടിച്ച്‌ എഴുന്നേല്‌പിച്ചു. ശരീരം പദ്‌മാസനത്തില്‍ ബന്ധിച്ചിരുത്തി.

കിടക്കയില്‍ പദ്‌മാസനത്തില്‍ ഇരിക്കുന്ന ഗുരുവിന്റെ മഹാസന്നിധിയില്‍ ഉണ്ടായിരുന്ന ശിഷ്യഗണങ്ങള്‍ ഉപനിഷത്‌ സാരസര്‍വ്വസ്വമായ ദൈവദശകം ആലാപനം ചെയ്‌തുതുടങ്ങി. ഗുരുകല്‌പനപ്രകാരം പലപ്പോഴം വിശ്രമവേളകളില്‍ ഭക്തന്മാര്‍ ആ പ്രാര്‍ത്ഥന ചൊല്ലാറുണ്ടായിരുന്നു.

ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ 72 വര്‍ഷക്കാലം ലോകജനതയെ മുഴുവന്‍ കാരുണ്യവര്‍ഷം തൂകി അനുഗ്രഹിച്ചുകൊണ്ടിരുന്ന ഭഗവാന്‍ ശ്രീനാരായണഗുരുദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന്‍ മഹാസമാധിസ്ഥനായി.

1928 സെപ്‌തംബര്‍ 20ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 3.30ന്‌ ഗുരുദേവന്‍ മഹാസമാധിഅടഞ്ഞ വിവരം കാട്ടുതീപോലെ പരന്നതോടെ ജനങ്ങള്‍ ശിവഗിരിയിലേയ്‌ക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യശാന്തിക്കായി പ്രത്യേക പൂജകള്‍ നടന്നു. അന്നേ ദിവസം സന്യാസിമാരും ബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും പ്രാര്‍ത്ഥനയും ആരാധനയും നടത്തി. പിറ്റേദിവസം കാലത്ത്‌ വൈദികമഠത്തില്‍വച്ച്‌ ഫോട്ടോ എടുത്തു. ഒരുമണിക്ക്‌ അഭിഷേകം നടത്തി. പുഷ്‌പങ്ങള്‍കൊണ്ട്‌ അലങ്കരിച്ച മഞ്ചത്തില്‍ ഇരുത്തി എഴുന്നെള്ളിച്ച്‌ വനജാക്ഷിമണ്ഡപത്തില്‍ ഇരുത്തി. അഞ്ചുമണിക്ക്‌ ശിവഗിരിക്കുന്നിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത്‌ സമാധിവിധിപ്രകാരമുളള കര്‍മ്മാനുസരണം സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്‌ച ബ്രാഹ്മമുഹൂര്‍ത്തത്തില്‍ മൂടിക്കല്ല്‌ സ്ഥാപിച്ചു.

Thursday, 12 September 2013

Guru Gita Malayalam

ഗുരുഗീത അര്‍ത്ഥസഹിതം Guru Gita Malayalam
ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” - (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് -
ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).
ഗുരുഗീത: “ഗുരുക്കന്മാര്‍ എത്രവിധം? ആരാണ് യഥാര്‍ത്ഥഗുരു? ഗുരുവിന്റെ മഹത്വമെന്ത്? കപടഗുരുക്കന്മാരെ എപ്രകാരം തിരിച്ചറിയുവാന്‍ കഴിയും? ഒരുവന്‍ എന്തിനാണ് ഗുരുവിനെ സ്വീകരിക്കേണ്ടത്? ഒരു ശിഷ്യനു വേണ്ട ഗുണങ്ങളെന്തെല്ലാമാണ്?” – എന്നിങ്ങനെ മോക്ഷം ഇച്ഛിക്കുന്ന ഒരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി വിസ്തരിച്ചിരിച്ചിട്ടുള്ള ഒരു സ്തോത്രഗ്രന്ഥമാണ് ഗുരുഗീത. രാമായണവും, നാരായണീയവും, സഹസ്രനാമസ്തോത്രവും പോലെ ഗുരുഗീതയും നിത്യപാരായണത്തിനുപയോഗിക്കപ്പെടുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ്. ഇതു നിത്യവും ജപിച്ചാലുണ്ടാകുന്ന ഗുണങ്ങളും ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
ഗുരുഗീത ഇ-ബുക്ക്: ഗുരുഗീത സ്കാന്ദപുരാണത്തില്‍ അന്തര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ സ്കാന്ദപുരാണത്തിന്റെ ഇന്നു ലഭ്യമായ ഒരു പതിപ്പിലും ഇതു കാണപ്പെടുന്നുമില്ല. അതുകൊണ്ട് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു ഭാഗത്തിലടങ്ങിയതായിരിക്കാം ഗുരുഗീത എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്നു ഗുരുഗീതയുടെ അസംഖ്യം പാഠങ്ങള്‍ ലഭ്യമാണ്. അതില്‍ മുഖ്യമായി രണ്ടാണുള്ളത്. ഒന്നാമത്, നൂറ്റിയെണ്‍പതില്‍ച്ചില്വാനം ശ്ലോകങ്ങളുള്ളതും മുംബയിലെ വജ്രേശ്വരിയിലെ ഗുരുദേവ് സിദ്ധപീഠത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗുരുഗീതാപാഠമാണ്. രണ്ടാമത്തേത്, 350 ശ്ലോകങ്ങളുള്ളതും കുറച്ചുകൂടി പ്രാമാണികമെന്നു തോന്നിക്കുന്നതും വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദസ്വാമികളുടെ ആശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചതുമായ ഗുരുഗീതാപാഠമാണ്. ഈ പാഠം തന്നെയാണ് കേരളത്തില്‍ ഉദ്ദേശം നൂറുവര്‍ഷം മുമ്പു പ്രസിദ്ധീകൃതമായ “പാരമേശ്വരീ” വ്യാഖ്യാനത്തോടുകൂടിയ ഗുരുഗീതയിലും ഉപയോഗിച്ചിട്ടുള്ളത്. സാമ്പ്രദായികരീതിയിലുള്ള ആശ്രമങ്ങള്‍ അധികവും ഈ പാഠത്തിനെ അംഗീകരിക്കുന്നതുകൊണ്ട് പ്രസ്തുത ഇ-ബുക്ക് തയ്യാറാക്കുവാനും ഗുരുഗീതയുടെ ഈ പാഠമാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ ലളിതമായ“പാരമേശ്വരീ” എന്ന വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കുന്ന ഈ “ഗുരുഗീത മലയാളം ഇ-ബുക്ക്” ഗുരുഭക്തന്മാരായ ഏവര്‍ക്കും അത്യന്തം പ്രയോജനപ്രദമാകുമെന്നു പ്രത്യാശിക്കുന്നു.
ഡൗണ്‍ലോഡ് ഗുരുഗീതാ ഇ-ബുക്ക്
ചാതുര്‍വര്‍ണ്യവും അവര്‍ണരും - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
Posted: 12 Sep 2013 01:26 AM PDT
മുറജപം നടക്കുന്നിടത്തും ശതകോടി അര്‍ച്ചന നടക്കുന്നിടത്തും മുന്നില്‍ നിന്ന്‌ തൊഴുന്നത്‌ അവര്‍ണരാണ്‌. സവര്‍ണാധിപത്യത്തെ അനുകൂലി ക്കുന്ന സംഘപരിവാറിനെ അധികാരത്തി ലെത്തിക്കു ന്നത്‌ അവര്‍ക്ക്‌ വോട്ടു ചെയ്യുന്ന അവര്‍ണ രാണ്‌. ജനാധിപത്യത്തിന്റെ ഔദാര്യങ്ങള്‍ ഉപയോഗി ച്ച്‌ സവര്‍ണാധിപത്യം പുനസ്ഥാപിക്കാ നുള്ള ശ്രമമാണ്‌ ഇന്നു നടക്കുന്നത്‌. ന്യൂനപക്ഷ ത്തിന്റെ അവകാശ ങ്ങള്‍ സംരക്ഷിക്കാമെന്ന ഭരണഘടനയിലെ അന്തസത്ത ഭരിക്കുന്നവര്‍ തന്നെ ലംഘിച്ചുകഴി ഞ്ഞു.

എല്ലാരീതിയിലും മനുഷ്യനെ ഭിന്നിപ്പിക്കുന്ന സാമൂഹ്യ വ്യവസഥിതിയോടായിരുന്നു സി വി പോരാടിയത്‌. ജാതിക്കെതി രായ സമരമുഖത്ത്‌ ശക്തമായി നിലകൊള്ളുകയും പ്രചരണത്തി ലേര്‍പ്പെടുകയും ചെയ്‌തു. ഗുജറാത്തില്‍ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയെ കീറിയെടുത്ത്‌ തീയിലെറിഞ്ഞത്‌ ക്രൂരതയാണ്‌. അതിലും ക്രൂരതയായിരുന്നു ഗര്‍ഭത്തിലുള്ള കുട്ടി ചണ്ഡാളനെന്നു വിധിക്കുക യും വിദ്യയും മനുഷ്യാവകാശവും അവന്‌ നിഷേധിക്കു കയും ചെയ്‌തത്‌. ആ വ്യവസ്ഥയോടാണ്‌ ശ്രീബുദ്ധന്‍ മുതല്‍ സി വി കുഞ്ഞുരാമന്‍ വരെയുള്ള മനുഷ്യസ്‌നേഹികള്‍ ഏറ്റു മുട്ടിയത്‌.

'ഞാന്‍ നമ്പൂതിരിയായല്‍' എന്ന സി വിയുടെ രചനയുടെ ശക്തി ഇപ്പോഴും ശ്രദ്ധേയമാകുന്നു. ഞങ്ങളുടെ നാട്ടില്‍ ഈഴവര്‍ക്കും അരയന്മാര്‍ക്കും അമ്പലങ്ങളുണ്ടായിരുന്നു. ഈഴവനും അരയനും തന്നെയായിരുന്നു പൂജാരിമാര്‍. എന്നാല്‍ ഇവര്‍ക്ക്‌ കാശുണ്ടായ പ്പോള്‍ നമ്പൂതിരിമാരെ പൂജാരിമാരാക്കുകയാണ്‌ ചെയ്‌തത്‌. ശതകോടി. മുറജപം, യജ്ഞം എന്നിവ നടത്തിയാലെന്താണെന്നാണ്‌ ചോദിക്കുന്നത്‌. എന്നാല്‍ ഇതിനെല്ലാം നായകത്വം വഹിക്കുന്ന ബ്രാഹ്മണന്റെ മേധാവിത്വമാണ്‌ അംഗീകരിച്ചുകൊടുക്കുന്നതെന്ന്‌ അവര്‍ അറിയുന്നില്ല.

യജ്ഞം നടത്തുന്നത്‌ ലോകത്തിന്‌ മംഗളകരമാണെന്ന്‌ അക്കിത്തം പറയുന്നു. ബലി നടത്തിയാല്‍ നടത്തുന്നവനും കൊല്ലപ്പെടുന്നവനും സ്വര്‍ഗത്തില്‍ പോകുമെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങിനെയാണെ ങ്കില്‍ സ്വന്തം മകനെ ബലി കൊടുത്ത്‌ അക്കിത്തത്തിന്‌ സ്വര്‍ഗത്തില്‍ പ്പോയിക്കൂടെ?

ഇന്ത്യയിലെ ഹിന്ദുമതത്തെ ഭൂരിപക്ഷമാക്കുന്നത്‌ അവര്‍ണരാണ്‌. ഇന്ത്യയിലെ അവര്‍ണര്‍ ഹിന്ദുമതത്തെ ഉപേക്ഷിക്കുകയാണെങ്കില്‍ ഹിന്ദുമതം ബഹാമിയന്‍ മതം പോലെയാകും. ഈ സാഹചര്യ ത്തില്‍ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരേ ഹിന്ദുമതത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനുവേണ്ടി വാദിച്ച സി വി യുടെ സ്‌മരണ പോലും പ്രസക്തമാകുകയാണ്‌.


(കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സി വി കുഞ്ഞുരാമന്‍ ജീവിതം കാലം നവോത്ഥാനം' എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ലേഖനമാണിത്)


@ക്ഷേത്രപ്രവേശനവും മറ്റു സമുദായക്കാരും - സി. വി. കുഞ്ഞുരാമന്‍

Tuesday, 3 September 2013

ഗുരുവിനെ മാ​റ്റാമോ? .............................................

മതവും രാഷ്ട്രീയവും മാറാം, ഗുരുവിനെ മാ​റ്റാമോ?


കുറിച്ചി അദ്വൈതവിദ്യാശ്രമത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് കടക്കുമ്പോൾ പടിഞ്ഞാറുനിന്ന് ഒരിളംകാ​റ്റ് വന്ന് വാരിപ്പുണർന്നുകൊണ്ട് സ്വാഗതമോതുന്നു. ആ കാ​റ്റിൽ അലിഞ്ഞവിശുദ്ധിയുടെ വിയർപ്പുഗന്ധത്തിൽനിന്ന് സൂക്ഷ്മദേഹിയായ ആതിഥേയനെ തിരിച്ചറിഞ്ഞു; ഗുരുസ്വാമിതൃപ്പാദങ്ങളുടെ വത്‌സലശിഷ്യൻ സ്വാമി ശ്രീനാരായണ തീർത്ഥർ! 'പലമതസാരവും ഏകം' എന്ന ഗുരുവചനത്തെ പ്രതിഷ്ഠിച്ച തീർത്ഥർ സ്വാമിയുടെ ഏകദൈവക്ഷേത്രത്തിൽ അപ്പോൾ ദീപാരാധനയ്ക്ക് മണിമുഴങ്ങി, 'വരൂ തൊഴുതിട്ടാവാം ബാക്കി' എന്ന് സ്വാമി മൊഴിയുംപോലെ.

ഓംകാരം, വിശുദ്ധ കുരിശ്, ചന്ദ്രക്കല എന്നിവ ആലേഖനംചെയ്ത കണ്ണാടിപ്രതിഷ്ഠയിൽ വൈദികൻ ആരതി ഉഴിയുന്നു. അപ്പോൾ മനസ് ആ കണ്ണാടിയിൽ പ്രതിഫലിച്ച ഭൂതകാലത്തിലേക്ക് ഊളിയിടുകയായിരുന്നു. വേദാന്തവും തത്വശാസ്ത്രവും പഠിപ്പിച്ച് ഗുരുദേവൻ കോട്ടയത്തേക്ക് അയച്ച സ്വാമി ശ്രീനാരായണ തീർത്ഥർക്ക് പാമ്പാടിക്ഷേത്രത്തിൽ ആരതി ഉഴിയുന്നതിനെക്കാൾ പ്രിയം നാടിന്റെ ഹൃത്തടംതേടി ഉഴലുന്നതിലായിരുന്നു. കോട്ടയം ജില്ലയിലും പരിസരജില്ലകളിലും നഗ്നപാദനായി നടന്ന് ജനജീവിതത്തെ അറിയാനും അവരെ ഗുരുവിന്റെ ധർമ്മംപഠിപ്പിച്ച് നേരാംവഴികാട്ടാനുമായി ഒരുപാട് വിയർപ്പൊഴുക്കി ആ ഗുരുശിഷ്യൻ. ഇന്ന് കുറിച്ചിയിൽ തലയുയർത്തിനില്ക്കുന്ന ഹയർസെക്കൻഡറി സ്‌കൂളും വലിയ ആശ്രമവളപ്പുമെല്ലാം ആ വിയർപ്പിന്റെ വീര്യംനുണഞ്ഞ് വളർന്നുപന്തലിച്ചതാണ്.
പൊതുനിരത്തുകളിൽ നിന്ന് ആട്ടിയക​റ്റപ്പെട്ട മണ്ണിന്റെ മക്കൾ അപമാനം സഹിക്കവയ്യാതെ ക്രിസ്തുമതം സ്വീകരിക്കുന്ന കാലമായിരുന്നു അത്. കോട്ടയം, കുറിച്ചി മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ ജീവിതസൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് ദളിതരെ വ്യാപകമായി മതംമാ​റ്റിക്കൊണ്ടിരുന്നു. കൊന്തയിട്ടാൽ അടിസ്ഥാന അവകാശങ്ങൾ പലതും ലഭിക്കുമെന്ന് ദളിതർ കിനാവുകണ്ടു. പൊതുവഴിയിൽ നടക്കാം, കുട്ടികളെ മിഷണറി സ്‌കൂളിൽവിട്ട് പഠിപ്പിക്കാം എന്നിങ്ങനെ സ്വർഗരാജ്യം സ്വപ്നംകണ്ട് മതംമാറിയവർ പക്ഷേ, വഞ്ചിക്കപ്പെടുന്ന കാഴ്ചയായിരുന്നു തീർത്ഥർസ്വാമി കണ്ടത്. കാശും തൊലിവെളുപ്പുമുള്ള ബ്രാഹ്മണപാരമ്പര്യം വീമ്പിളക്കുന്ന ക്രിസ്ത്യാനികൾക്കുമുന്നിൽ മതംമാറി തോമസും മറിയക്കുട്ടിയുമൊക്കെയായ ചാത്തനും നീലിയും പഴയ ചാത്തൻ പുലയനും നീലിപ്പുലയിയും തന്നെയായി. എല്ലാവർക്കും വിദ്യാഭ്യാസം എന്ന വാഗ്ദാനവുമായി തുടങ്ങിയ ക്രിസ്ത്യൻ സ്‌കൂളുകളിൽ ദളിത് ക്രൈസ്തവക്കുട്ടികളെ ക്ലാസിന്റെ മൂലയ്ക്ക് പ്രത്യേകം ബെഞ്ചിട്ട് ഇരുത്തി. അദ്ധ്യാപകൻ അടുത്തുചെന്ന് ചോദ്യംചോദിക്കുകയോ പഠിപ്പിക്കുകയോ ഇല്ല. ഇതൊക്കെ കണ്ട് മനംനൊന്തുപോയി തീർത്ഥർ സ്വാമിക്ക്. ശിവഗിരിയിലെത്തി തന്റെ കൺകണ്ട ദൈവത്തോട് ഈ സങ്കടവൃത്താന്തങ്ങൾ അറിയിച്ചു. ഗുരുസ്വാമിയുടെ അനുമതിവാങ്ങി തിരികെ കുറിച്ചിയിലെത്തി ഒരു ഏകദൈവക്ഷേത്രം പണിതു. കണ്ണാടി പ്രതിഷ്ഠയിൽ ആ ഗുരുശിഷ്യൻ ആലേഖനംചെയ്ത ഓംകാരത്തിന് അദ്വൈതബോധമാകുന്ന ബ്രഹ്മസ്വരൂപത്തെ ഭക്തഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കാനുള്ള തേജസുണ്ടായിരുന്നു. അതിൽ തിളങ്ങിനിന്ന കുരിശിന് ആകാശത്തോളം ഉയർന്ന പള്ളിമേടകളുടെ മുകളിൽ ഇരിക്കുന്നതിനെക്കാൾ ഔന്നത്യം ഉണ്ടായിരുന്നു. വിശ്വസാഹോദര്യമാണ് ശ്രേഷ്ഠമെന്ന് ആ ചന്ദ്രക്കല മാനവരാശിയോട് മൊഴിഞ്ഞുകൊണ്ടേയിരുന്നു. ആ ഏകദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് തീർത്ഥർ സ്വാമി ഒരു സ്‌കൂൾ തുടങ്ങി. ദളിത് കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് ക്ലാസിന്റെ മുൻനിരയിലിരുത്തി. അയിത്തം അങ്ങുമിങ്ങും ആചരിക്കരുതെന്ന് ഗുരുദേവസൂക്തങ്ങൾ ചൊല്ലിക്കൊണ്ട് സ്വാമി അവരെ പഠിപ്പിച്ചു. അദ്വൈതവിദ്യാശ്രമം സ്‌കൂളിൽനിന്ന് പഠിച്ച വിശ്വമാനവദർശനത്തിന്റെ പൊലിമ മങ്ങാതെ സൂക്ഷിക്കുന്ന ഒരു വലിയവിഭാഗം ജനതയാണ് ഇന്ന് കോട്ടയം മേഖലയിലെ മതസൗഹാർദ്ദത്തിന്റെ നിലപാടുതറയായി നിലകൊള്ളുന്ന ജനശക്തി. അന്നവിടെ തീർത്ഥർ സ്വാമി രൂപീകരിച്ച 120 ശാഖകളോളം ഉണ്ടായിരുന്ന തിരുവിതാംകൂർ മഹാജനസഭയാണ് പിന്നീട് എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകർന്നത്.
ഗുരുദേവദർശനപഠനം പ്രായഭേദമെന്യേ വലിയവിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനായി കോട്ടയം കേന്ദ്രമാക്കി എസ്.എൻ.ഡി.പി യോഗത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ക്ഷിപ്രഫലം ലഭിക്കുന്നത് കോട്ടയം, ഇടുക്കി, അലപ്പുഴ, എറണാകുളം മേഖലകളിലായി തീർത്ഥർ സ്വാമി അന്ന് നടത്തിയ വിശുദ്ധ പ്രചാരവേലയുടെ വളക്കൂറിൽനിന്നാണെന്ന് നിസംശയം പറയാം. ആചാര്യ കെ. എൻ. ബാലാജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠനകേന്ദ്രത്തിന് നാല് ജില്ലകളിലായി അയ്യായിരത്തോളം സ്ഥിരം പഠിതാക്കളുണ്ട്. ഒരുപക്ഷേ, മദ്ധ്യകേരളത്തിൽ നടക്കുന്നതുപോലെ ശ്രീനാരായണഗുരുദേവ ദർശനപഠനവും പ്രചാരണവും മ​റ്റ് മേഖലകൾക്ക് ഇപ്പോഴും അന്യമായിരിക്കുന്നതു കാണുമ്പോഴാണ് തീർത്ഥർ സ്വാമിയുടെയും ടി.കെ. മാധവന്റെയുമൊക്കെ മഹത്വത്തെ നമിച്ചുപോകുന്നത്. ആ മഹത്വത്തിന്റെ ഔന്നിത്യം ഉള്ളിൽ

നിറച്ചുവച്ചുകൊണ്ടാണ് കുറിച്ചി ആശ്രമത്തിലെ പ്രസംഗപീഠത്തിൽ ഗുരുദർശനത്തെക്കുറിച്ചും കേരളനവോത്ഥാനത്തെക്കുറിച്ചും സംസാരിക്കാൻ തുടങ്ങിയത്. തീർത്ഥർ സ്വാമിയുടെ പാദാരവിന്ദത്തിൽ മനസാൽ നമിച്ചുകൊണ്ട് കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് പറഞ്ഞു.

ശ്രീനാരായണദർശനപഠനവും പ്രചാരണവും വടക്കൻ കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തലശ്ശേരി ക്ഷേത്രപരിസരത്തും മ​റ്റുചില ഇടങ്ങളിലും ഒതുങ്ങുന്ന കാഴ്ചയാണിന്ന്. ചില രാഷ്ട്രീയപ്പാർട്ടികളുടെ പകൽപ്പേടിയിൽ നിന്നുണ്ടാകുന്ന വിലക്കുകളാണ് ഇവിടങ്ങളിൽ വിലങ്ങുതടിയാകുന്നത്. ഗുരുദർശനത്തോളം പവിത്രമായ ജ്ഞാനം ഇനി മനുഷ്യരാശിക്ക് ലഭ്യമാവില്ല എന്നവർ തിരിച്ചറിയുന്നില്ല. ആ ദർശനപീയൂഷം നുകർന്നവന് ഏതുസാഹചര്യത്തിലും മനുഷ്യത്വത്തിന്റെ കാവലാളായി നിലകൊള്ളാൻ കഴിയും. ഹിന്ദുവിന് ജാതി അയിത്തവും പരമതദ്വേഷവുമില്ലാത്ത നല്ല ഹിന്ദുവായിരിക്കാനും ക്രിസ്ത്യാനിക്ക് ക്രിസ്തുവിന്റെ വിശ്വസ്‌നേഹം ഉൾക്കൊള്ളാൻ കഴിയുന്ന നല്ല ക്രിസ്ത്യാനിയായി ജീവിക്കാനും മുസ്ളിമിന് നബിതിരുമേനിയുടെ വിശ്വസാഹോദര്യത്തെ നെഞ്ചോടുചേർക്കുന്ന നല്ല മുസൽമാനായി ജീവിക്കാനും വെളിച്ചം പകരുന്ന സ്വതന്ത്രചിന്തയാണ് ഗുരുദേവദർശനം. നല്ലകോൺഗ്രസുകാരനും നല്ല കമ്മ്യൂണിസ്​റ്റുകാരനും നല്ല ബി. ജെ.പിക്കാരനുമെല്ലാം നയിക്കുന്ന രാഷ്ട്രീയകേരളം പ്രാവർത്തികമാക്കാനും മറ്റുമാർഗമില്ല.

പണ്ട് ധർമ്മതീർത്ഥർ സ്വാമി എന്ന ഗുരുദേവശിഷ്യൻ ഹിന്ദുമതത്തിലെ കുന്നായ്മകൾ കണ്ടുമടുത്ത് ക്രിസ്തുമതം സ്വീകരിച്ച് ജോൺ ധർമ്മതീർത്ഥരായി. ക്രിസ്തുവിനെക്കുറിച്ച് ഗ്രന്ഥങ്ങൾ എഴുതി. സി.എസ്.ഐ സഭയിലെ വൈദികനായി കൊല്ലം പട്ടത്താനത്ത് താമസിക്കുമ്പോൾ ഇടവകയിലെ ചിലർ അരമനയിലെത്തി. അവിടെ ശ്രീനാരായണഗുരുവിന്റെ ഫോട്ടോ മാത്രം! അവർ ചോദിച്ചു: 'ഫാദർ ഇതെന്താ ഇങ്ങനെ?' 'ഞാൻ മതംമാത്രമേ മാറിയിട്ടുള്ളൂ. ഗുരുവിനെ മാറിയിട്ടില്ല' എന്നായിരുന്നു വൈദികന്റെ മറുപടി. മലയാളികളായിപ്പിറന്നവർ പൂർവികരെ ധ്യാനിച്ചിട്ട് ആയിരംവട്ടം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം ഈ ചോദ്യം. നമുക്ക് ഇഷ്ടമുള്ള രാഷ്ട്രീയവും മതവും സ്വീകരിക്കാം. പക്ഷേ, ശ്രീനാരായണഗുരുദേവനെ നമ്മുടെ ഗുരുസ്ഥാനത്തുനിന്ന് മാ​റ്റാൻ സാധിക്കുമോ?

Monday, 26 August 2013

Brahmavidya Panchakam

Brahmavidya Panchakam (Five verses on The Science of the Absolute) by Narayana Guru


Even through the discrimination of the lasting
from the transient,
Attaining well unto detachment, the well-instructed
one,
Duly well-adorned with the six initial conditions 
known,
Such as calmness, control and so on,
And thus keenly desirous of liberation here on earth;
He then greets with prostrations a superior knower
of the Absolute,
Pleased and favourable by anterior attentions and
service;
Thereafter should he ask of such a Guru:
"O master, this 'I' here, what is it?
Whence this world phenomenal?
O teach me this, great one." - (1)

(Note: The first thing to notice is that the Science of the Absolute is also a discipline; and that it has to do with one's Self and not with some outside object. It is based on inquiry. This first verses is an epitome of Sankara's well-known "Crest-Jewel of Discrimination" (Vivekachudamani), with its specification of the qualities of the seeker. These are four, namely, 1. Continuous determination between what passes away and what remains. 2. Putting away of all other interests and desires and pursuits. 3. Psychological attitude which has six requisites - calmness, control, breaking of other interests, endurance, earnest trust and steadfastness; 4. Lastly but most important, the insatiable yearning for freedom or liberation. Because it is psychological it is necessary to get the advice and help of a true Guru. From such a Guru the seeker expects to get the answer to the basic questions, What is the Self and what is the objective cosmos?)

Thou verily art Brahman (the Absolute Tao),
not senses, not mind, neither intelligence,
consciousness, nor body;
Even life and ego have no reality, being but 
conditioned
By nescience, superimposed on the prime Self.
Everything phenomenal here, as object of perception,
is gross.
Outside of thine own Self, this world manifested is 
naught,
And Selfhood alone shines thus 
Mirage-like in variegated display. - (2)

(Note: As in criminal detection, the way is negative, the elimination of one after another of the characteristics of our psychophysical constitution. This follows the "Not this, not that" (Neti, Neti)
of the Upanishads, even consciousness and the "I' are ultimately thrown out. Similarly in the world of the cosmos, so-called permanent objects like mountains and stars, do not last. So they too are put among the things to be dismissed. What remains is the Absolute, shining as the non-dual Real.)

What all things here, both movable and
immovable, pervades,
As the clay substance does the pot and jug,
Whose inward awareness even Selfhood here
constitutes,
And wherunto resolved what still remains, instill
with reality unborn,
And That which all else do follow-
Know That to be the Real, through clear insight,
As That same which one adores for immortal bliss. - (3)

(Note: Clear insight is needed if the magnum opus is to be achieved. This is intuitional wisdom which sees the universal Absolute as the Numinous behind all the production of time. And note in this "science" that adoration or bhakti is an emergent part of the final discipline.)

Nature having emanated, what thereafter, there-
in entry makes,
What sustains and gives life, both as the enjoyer
of the divided objectivity outside,
As the "I" of the deep subconsciousness of
dreamless sleep,
Whose Selfhood even shines as the "I",
Within the consciousness each of the peoples too-
That same in which well-being stands founded firm
at every step;
Such a plentitude of perfection; hear "That verily
thou art!" - (4)

(Note : The wisdom of India like that of Pagan Europe, adopts the doctrine of emanation, rather than historical becoming, or evolution, or creation. All is flooded by Selfhood. And alli s good and perfect. The world is not to be dismissed after all. Though transient, it is enjoyable and that is why it is there. The Absolute is both the feast and the eater. Narayana Guru expands this truth in other philosophic poems. "That thou art!" - "Tat Tvam Asi" is a well-known axiom of Vedanta.)

"Intelligence Supreme even That I am! That verily
Thou art! That Absolute is the Self here!"
Singing thus full well, and so established in peace of 
mind,
And reborn to pure ways in life by the dawn of 
Brahman-wisdom,
Where could there be for thee the bondage of action?
whether of the past, present, or future?
For everything is but superimposed conditioning on
thy prime Self.
Thou verily art That existing-subsisting One of pure
intelligence, the Lord. - (5)

(Note: The realized man is a singer of the Absolute. It is no arid or austere philosophy. The phrase vipra-charah can refer, either to a twice-born brahmin, or one who moves about singing the praises of the Absolute. utterly simple and delicately scrupulous and clean, Narayana Guru was like the classical Brahmin; at the same time a great Singer of the Absolute.)

ഗുരുവിന്‌ പണിയിച്ച കട്ടില്‍


തണ്ണീര്‍മുക്കത്ത്‌ ഒരു വൈദ്യരുടെ വീട്ടില്‍ ഗുരു ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വൈക്കത്ത്‌ എത്തുന്ന ഗുരുവിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കണമെന്ന്‌ വൈക്കം ചെമ്മനത്തുകര ആലപ്പുറത്ത്‌ അച്യുതന്‍ വൈദ്യര്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം അദ്ദേഹം തണ്ണീര്‍മുക്കത്തെ വൈദ്യരോട്‌ പറഞ്ഞു. ഗുരു വരുമ്പോള്‍ വന്ന്‌ ക്ഷണിക്കാന്‍ അദ്ദേഹവും പറഞ്ഞു. അച്യുതന്‍ വൈദ്യന്‍ ഗുരുവിനായി ഒരു കട്ടിലും കസേരയും പണിതു.

പതിവുപോലെ തണ്ണീര്‍മുക്കത്ത്‌ വൈദ്യരുടെ വീട്ടില്‍ ഗുരുവെത്തി. അന്ന്‌ ആദ്യം ഗുരു എത്തിയത്‌ കണ്ടത്തില്‍ കറുമ്പന്‍ എന്ന ജന്മിയുടെ വീട്ടിലാണ്‌. ഗുരുവിന്‌ കുടിക്കാനുള്ള പാല്‍ കറക്കാന്‍ ജന്മി തന്റെ ഭാര്യയോട്‌ കുളിച്ച്‌ ശുചിയായി വരാന്‍ പറഞ്ഞു. അവര്‍ അങ്ങനെ പാല്‍ കറന്നു. എന്നാല്‍ അത്‌ ഏത്‌ പാത്രത്തില്‌ കാച്ചു എന്നായി ആശങ്ക. അതിന്‌ ഗുരു പരിഹാരവുമുണ്ടാക്കി. മച്ചിന്റെ മുകളില്‍ വൈദ്യരുടെ ഭാര്യ ഒരു പാണ്ടിച്ചട്ടി വാങ്ങിവച്ചിട്ടുണ്ട്‌. അതിലാകാം എന്ന്‌ ഗുരു കല്‌പിച്ചു.

ഭക്ഷിപ്പാന്‍ എന്തുനല്‌കും എന്ന്‌ ശങ്കിച്ച വീട്ടുകാരോട്‌ ഗുരു കല്‌പിച്ചു. ചീരുവിന്റെ കടയില്‍ ആര്‍ക്കും വേണ്ടാതെ ഒരു മരച്ചീനി മാറ്റിയിട്ടിട്ടുണ്ട്‌. അത്‌ പുഴുങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഗുരുവിനോട്‌ തന്റെ ഭവനം കൂടി സന്ദര്‍ശിക്കണമെന്ന്‌ പറയാന്‍ വന്നുനിന്ന ചെമ്മനത്തുകരയിലെ അച്യുതന്‍ വൈദ്യരുടെ മനസ്സ്‌ അറിഞ്ഞ്‌ ഗുരു എന്താ നമുക്കു പോകാം എന്ന്‌ വൈദ്യരോട്‌ പറഞ്ഞത്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അങ്ങനെ ഗുരു അച്യുതന്‍ വൈദ്യരുടെ ഭവനവും സന്ദര്‍ശിച്ചു. അന്ന്‌ ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയും അവര്‍ അമൂല്യനിധിയായി സൂക്ഷിക്കുന്നു.


Friday, 23 August 2013

gurudarsanam



സമഗ്രതയിലേക്ക്‌ മാനവനെ നയിക്കുന്ന ശാസ്‌ത്രമാണ്‌ ഗുരുദര്‍ശനം. ആത്മീയ-ഭൗതിക തലത്തിലെ സ്വതന്ത്രമായ മുന്നേറ്റത്തിലൂടെ നേടുന്ന ജീവിത വിജയമാണ്‌ സമഗ്രത. ആത്മീയതലത്തിലെ ജീര്‍ണ്ണത ഭൗതിക തലത്തിലെ ജീര്‍ണ്ണതയ്‌ക്കും കാരണമാവും. ഈ രണ്ടു ജീര്‍ണ്ണതകളും കൂടിച്ചേരുമ്പോള്‍ മനുഷ്യന്റെ ജന്മം വ്യര്‍ത്ഥമാകും. സദാചാരമൂല്യങ്ങള്‍ നഷ്‌ടമായ മാനവസമൂഹമാണ്‌ ഇന്നുള്ളത്‌. ഇതിന്റെ മൂലകാരണം ആത്മീയജീര്‍ണ്ണതയാണ്‌. ആത്മീയ തലത്തിലെ ജീര്‍ണ്ണത അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ജാതിചിന്തയിലും എത്തിയപ്പോള്‍ അവയുടെ പ്രതിഫലനമാണ്‌ ഭൗതികതലത്തിലെ അസ്വസ്ഥതകള്‍ക്ക്‌ വഴിവച്ചത്‌. അദൈ്വതം അവതരിച്ച നാട്ടില്‍ ഒരേ മനുഷ്യജാതിയില്‍ പലവര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഉണ്ടായി. ഈശ്വരസ്വരൂപമായ മനുഷ്യര്‍ അതിനാല്‍ ഒന്നായി കാണേണ്ടസ്ഥാനത്ത്‌ പലതായി പിരിഞ്ഞു. മേല്‍ജാതി കീഴ്‌ജാതി വിഭാഗങ്ങള്‍ ആവിര്‍ഭവിച്ചു. കീഴ്‌ജാതിക്ക്‌ നടക്കാന്‍ പ്രത്യേക വഴികളും ആരാധനാ സമ്പ്രദായങ്ങളും നിയമങ്ങളും ഉണ്ടായി. കീഴ്‌ജാതിക്ക്‌ വിദ്യ നിഷേധിക്കപ്പെട്ടു. ധനം സമ്പാദിക്കാന്‍ കീഴ്‌ജാതിക്ക്‌ സാധിക്കാതെവന്നു. ഭൗതിക സുഖങ്ങള്‍ മേല്‍ജാതിക്കുമാത്രമായി. ഇങ്ങനെയുള്ള അസമത്വങ്ങള്‍ മനുഷ്യരില്‍ വ്യാപകമായിത്തീര്‍ന്നതിന്‌ കാരണം ആത്മീയ ജീര്‍ണ്ണതയായിരുന്നു. 

ജ്ഞാനസ്ഥനായ ഗുരു ഈ ജീര്‍ണ്ണതകളുടെ സൂഷ്‌മം ഗ്രഹിച്ചു. ആത്മീയ ജീര്‍ണ്ണതയ്‌ക്ക്‌ പരിഹാരം ഉണ്ടായാലേ എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കും പരിഹാരം ആകുകയുള്ളൂ എന്ന്‌ അറിയാമായിരുന്ന ഗുരു പരിഹാരത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ അരുവിപ്പുറത്ത്‌ ശിവലിംഗ പ്രതിഷ്‌ഠ നടത്തി

Wednesday, 21 August 2013

Request to change cast

ക്രൈസ്തവ വ൪ഷം 1927-ല് സ്വാമി തൃപ്പാദങ്ങള് ശിവഗിരിയില് വിശ്രമിക്കുന്നു.
ലോകവന്ദ്യനായ ഗുരൂസ്വാമികള് ഒരു ഒട്ടുമാവിന്റെ അരുകില് കഷ്ടിച്ച് എടട്ടി മാത്രം സമചതുരമുള്ള ഒരുടജത്തിന്റെ കിഴക്കെ തിണ്ണയില് നിവ൪ന്നിരിക്കുന്നു. സഹജവും അലൌകികവുമായ ചിന്ത മുഖത്തു പ്രതബിംബിക്കുന്നുണ്ട്.
സ്വാമികളെ ക്രിസ്തുമതത്തില് ചേ൪ക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി രണ്ടു സായ്പന്മാ൪ തൃപ്പാദസന്നിധിയിലേക്ക് വരുന്നു.
സായ്പന്മാ൪ യഥായോഗ്യം ആസനസ്ഥരായ ശേഷം....

സായ്പ് : സ്വാമി ക്രിസ്തുമതത്തില് ചേരണം.
സ്വാമി - നിങ്ങള്ക്ക് ഇപ്പോല് എത്ര വയസ്സായി?
സായ്പ് - മുപ്പത്.
സ്വാമി - നിങ്ങള് ജനിക്കുന്നതിനു മുമ്പുതന്നെ നാം ക്രിസ്തുമതത്തില് ഉള്ളതാണ്.

- ധ൪മ്മം മാസിക 1103 തുലാം 21 (1927 നവംബ൪ 7