Sunday 10 February 2013

ആദിമാതാവി'നെ തിരിച്ചറിഞ്ഞു

സസ്തനികളുടെ 'ആദിമാതാവി'നെ തിരിച്ചറിഞ്ഞു
മനുഷ്യനും തിമിംഗലവും ഉള്‍പ്പെട്ട സസ്തനി വര്‍ഗത്തിന്റെ തുടക്കം നീണ്ടവാലും ദേഹം മുഴുവന്‍ രോമക്കെട്ടുമുള്ള ചെറിയൊരു ജീവിയില്‍ നിന്നാണ് കണ്ടെത്തല്‍. ഡി.എന്‍.എ.തെളിവുകളും കമ്പ്യൂട്ടര്‍ വിശകലനവുമാണ് ആറര കോടി വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ആ ജീവിയെ തിരിച്ചറിയാന്‍ ഗവേഷകരെ സഹായിച്ചത്.
നീന്തിയും നടന്നും പറന്നും കഴിയുന്ന സസ്തനികളുണ്ട് ഭൂമിയില്‍. ആന, എലി, സിംഹം, കടുവ, കരടി, നായ, പൂച്ച, തിമിംഗലം, വവ്വാല്‍, മനുഷ്യന്‍ ഒക്കെ അതില്‍ പെടുന്നു. കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ഈ സസ്തനികളുടെയെല്ലാം തുടക്കം ആറര കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു പൊതുപൂര്‍വികനില്‍ നിന്നാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു.
സസ്തനികളുടെ പരിണാമം സംബന്ധിച്ച് നിലവിലുള്ള പല ധാരണകളും തിരുത്താന്‍ പോന്ന കണ്ടെത്തലാണ് പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കില...്‍ സ്‌റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ മൗറീന്‍ ഓലിയറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍.
മനുഷ്യനും തിമിംഗലവും ഉള്‍പ്പടെ 5000 ലേറെ വര്‍ഗങ്ങള്‍ ...See More

No comments:

Post a Comment