Friday 23 August 2013

gurudarsanam



സമഗ്രതയിലേക്ക്‌ മാനവനെ നയിക്കുന്ന ശാസ്‌ത്രമാണ്‌ ഗുരുദര്‍ശനം. ആത്മീയ-ഭൗതിക തലത്തിലെ സ്വതന്ത്രമായ മുന്നേറ്റത്തിലൂടെ നേടുന്ന ജീവിത വിജയമാണ്‌ സമഗ്രത. ആത്മീയതലത്തിലെ ജീര്‍ണ്ണത ഭൗതിക തലത്തിലെ ജീര്‍ണ്ണതയ്‌ക്കും കാരണമാവും. ഈ രണ്ടു ജീര്‍ണ്ണതകളും കൂടിച്ചേരുമ്പോള്‍ മനുഷ്യന്റെ ജന്മം വ്യര്‍ത്ഥമാകും. സദാചാരമൂല്യങ്ങള്‍ നഷ്‌ടമായ മാനവസമൂഹമാണ്‌ ഇന്നുള്ളത്‌. ഇതിന്റെ മൂലകാരണം ആത്മീയജീര്‍ണ്ണതയാണ്‌. ആത്മീയ തലത്തിലെ ജീര്‍ണ്ണത അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ജാതിചിന്തയിലും എത്തിയപ്പോള്‍ അവയുടെ പ്രതിഫലനമാണ്‌ ഭൗതികതലത്തിലെ അസ്വസ്ഥതകള്‍ക്ക്‌ വഴിവച്ചത്‌. അദൈ്വതം അവതരിച്ച നാട്ടില്‍ ഒരേ മനുഷ്യജാതിയില്‍ പലവര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഉണ്ടായി. ഈശ്വരസ്വരൂപമായ മനുഷ്യര്‍ അതിനാല്‍ ഒന്നായി കാണേണ്ടസ്ഥാനത്ത്‌ പലതായി പിരിഞ്ഞു. മേല്‍ജാതി കീഴ്‌ജാതി വിഭാഗങ്ങള്‍ ആവിര്‍ഭവിച്ചു. കീഴ്‌ജാതിക്ക്‌ നടക്കാന്‍ പ്രത്യേക വഴികളും ആരാധനാ സമ്പ്രദായങ്ങളും നിയമങ്ങളും ഉണ്ടായി. കീഴ്‌ജാതിക്ക്‌ വിദ്യ നിഷേധിക്കപ്പെട്ടു. ധനം സമ്പാദിക്കാന്‍ കീഴ്‌ജാതിക്ക്‌ സാധിക്കാതെവന്നു. ഭൗതിക സുഖങ്ങള്‍ മേല്‍ജാതിക്കുമാത്രമായി. ഇങ്ങനെയുള്ള അസമത്വങ്ങള്‍ മനുഷ്യരില്‍ വ്യാപകമായിത്തീര്‍ന്നതിന്‌ കാരണം ആത്മീയ ജീര്‍ണ്ണതയായിരുന്നു. 

ജ്ഞാനസ്ഥനായ ഗുരു ഈ ജീര്‍ണ്ണതകളുടെ സൂഷ്‌മം ഗ്രഹിച്ചു. ആത്മീയ ജീര്‍ണ്ണതയ്‌ക്ക്‌ പരിഹാരം ഉണ്ടായാലേ എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കും പരിഹാരം ആകുകയുള്ളൂ എന്ന്‌ അറിയാമായിരുന്ന ഗുരു പരിഹാരത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ അരുവിപ്പുറത്ത്‌ ശിവലിംഗ പ്രതിഷ്‌ഠ നടത്തി

No comments:

Post a Comment