Friday 12 July 2013

മഹേശപൂജ

മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും";
എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്. മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചൂ കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ചലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അര്ച്ച്ചിക്കുക, ഒപ്പം "ഓം നമശ്ശിവായ; ഓം നമോ നാരായണായ; ഓം പരാശക്തിയേ നമ:" മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക. കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.

No comments:

Post a Comment